കാലവർഷം പടിവാതിൽക്കലെത്തിയതോടെ ഇനി ശല്യം കൊതുകുകളുടേതാണ്. മൂളിപ്പാട്ടുമായി ചോരകുടിക്കാൻ പാറി നടക്കുകയാണ് അവ. അതിനാൽ തന്നെ രാത്രിയിലെ ഉറക്കം പോകുമെന്നു മാത്രമല്ല, പല രോഗങ്ങളും കടന്നു വരുകയും ചെയ്യും. വീടിനകത്ത് ഒളിച്ചിരിക്കുന്ന കൊതുകുകൾ പെറ്റുപെരുകുന്നത് ഇവിടെ തന്നെയാണ്. അവയെ തുരത്താൻ ചില പൊടികൈകൾ ഇതാ..
- വീടിനകത്തും പരിസരത്തും മാലിന്യങ്ങൾ കൂമ്പാരം കൂട്ടിയിടാതിരിക്കുക.
- വെള്ളം കെട്ടികിടക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാം.
- തുളസിയുടെ നീരിന് ലാർവിസൈഡൽ ഗുണങ്ങളുണ്ട്. അതിനാൽ കെട്ടികിടക്കുന്ന വെള്ളത്തിലും കൊതുകുകൾ പെരുകാൻ സാധ്യതയുള്ള ഇടങ്ങളിലും തുളസിയുടെ നീര് വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യാവുന്നതാണ്.
- തുളസി, ലാവെൻഡർ, ലെമൺഗ്രാസ്, ജമന്തി, പുതിന പോലെയുള്ള ചെടികൾ വളർത്തുന്നതും കൊതുകിനെ അകറ്റി നിർത്താൻ സഹായകരമാണ്.
- വേപ്പിൻ്റെ ഇല അരച്ച് നീരെടുത്ത് കൊതുക് ശല്യം രൂക്ഷമായ ഇടങ്ങളിൽ സ്പ്രേ ചെയ്യാം.
- മഞ്ഞളിൻ്റെയും വേപ്പിൻ്റെയും വേരുകൾ ഉണക്കിയെടുത്ത് പുകയ്ക്കാൻ ഉപയോഗിക്കുന്നത് വീടിൻ്റെ പരിസരത്തു നിന്നും കൊതുകിനെ തുരത്താൻ സഹായിക്കും.
- കുരുമുളകിൻ്റെ തണ്ടുകൾ കത്തിക്കുന്നത് വീടിൻ്റെ പരിസരത്തെ കൊതുക് ശല്യത്തിന് ഒരു മികച്ച പ്രതിവിധിയാണ്.
content highlight: Mosquito