Health

മഴക്കാലം പടിവാതിൽക്കൽ‌; പാട്ടുംപാടി ചോരകുടിക്കാൻ കൊതുകുകളും റെഡി!! കൊതുകിനെ തുരത്താൻ ചില പൊടികൈകളിതാ | Mosquito

വീടിനകത്തും പരിസരത്തും മാലിന്യങ്ങൾ കൂമ്പാരം കൂട്ടിയിടാതിരിക്കുക

കാലവർഷം പടിവാതിൽക്കലെത്തിയതോടെ ഇനി ശല്യം കൊതുകുകളുടേതാണ്. മൂളിപ്പാട്ടുമായി ചോരകുടിക്കാൻ പാറി നടക്കുകയാണ് അവ. അതിനാൽ തന്നെ രാത്രിയിലെ ഉറക്കം പോകുമെന്നു മാത്രമല്ല, പല രോ​ഗങ്ങളും കടന്നു വരുകയും ചെയ്യും. വീടിനകത്ത് ഒളിച്ചിരിക്കുന്ന കൊതുകുകൾ പെറ്റുപെരുകുന്നത് ഇവിടെ തന്നെയാണ്. അവയെ തുരത്താൻ ചില പൊടികൈകൾ ഇതാ..

  • വീടിനകത്തും പരിസരത്തും മാലിന്യങ്ങൾ കൂമ്പാരം കൂട്ടിയിടാതിരിക്കുക.
  • വെള്ളം കെട്ടികിടക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കാം.
  • തുളസിയുടെ നീരിന് ലാർവിസൈഡൽ ഗുണങ്ങളുണ്ട്. അതിനാൽ കെട്ടികിടക്കുന്ന വെള്ളത്തിലും കൊതുകുകൾ പെരുകാൻ സാധ്യതയുള്ള ഇടങ്ങളിലും തുളസിയുടെ നീര് വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യാവുന്നതാണ്.
  • തുളസി, ലാവെൻഡർ, ലെമൺഗ്രാസ്, ജമന്തി, പുതിന പോലെയുള്ള ചെടികൾ വളർത്തുന്നതും കൊതുകിനെ അകറ്റി നിർത്താൻ സഹായകരമാണ്.
  • വേപ്പിൻ്റെ ഇല അരച്ച് നീരെടുത്ത് കൊതുക് ശല്യം രൂക്ഷമായ ഇടങ്ങളിൽ സ്പ്രേ ചെയ്യാം.
  • മഞ്ഞളിൻ്റെയും വേപ്പിൻ്റെയും വേരുകൾ ഉണക്കിയെടുത്ത് പുകയ്ക്കാൻ ഉപയോഗിക്കുന്നത് വീടിൻ്റെ പരിസരത്തു നിന്നും കൊതുകിനെ തുരത്താൻ സഹായിക്കും.
  • കുരുമുളകിൻ്റെ തണ്ടുകൾ കത്തിക്കുന്നത് വീടിൻ്റെ പരിസരത്തെ കൊതുക് ശല്യത്തിന് ഒരു മികച്ച പ്രതിവിധിയാണ്.

content highlight: Mosquito