ഇടുക്കി: വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിൻ്റിൽ നിന്നും യുവാവ് കൊക്കയിൽ വീണു. ചീങ്കൽ സിറ്റി സ്വദേശി സാംസൺ (23) ആണ് വീണത്. പുലർച്ചെ സുഹൃത്തുക്കൾക്കൊപ്പം കോട്ടപ്പാറയിലെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. 70 അടി താഴ്ചയിലേക്കാണ് സാംസൺ വീണത്.
ഒടുവിൽ സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് തൊടുപുഴ ഫയർഫോഴ്സ് എത്തി യുവാവിനെ രക്ഷപെടുത്തി. പാറയിൽ തെന്നി എഴുപത് അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റ സാംസണെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.