Food

ഈ നെല്ലിക്ക ചമ്മന്തി ഉണ്ടെങ്കിൽ വയറു നിറയെ ചോറുണ്ണാം…

കഞ്ഞിക്കും ചോറിനുമെല്ലാം കൂടെ കഴിക്കാൻ ഒരു കിടിലൻ ചമ്മന്തി ഉണ്ടാക്കിയാലോ? വളരെ രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന നെല്ലിക്ക ചമ്മന്തിയുടെ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • നെല്ലിക്ക – 5 എണ്ണം
  • ചെറിയുള്ളി – 10 എണ്ണം
  • വറ്റൽ മുളക് – 8 മുതൽ 10 എണ്ണം വരെ
  • കറിവേപ്പില – ഒരു തണ്ട്
  • ഇഞ്ചി – ഒരു കക്ഷണം
  • വെളിച്ചെണ്ണ – 2 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നെല്ലിക്ക, ചെറിയുള്ളി, വറ്റൽ മുളക്, കറിവേപ്പില, ഇഞ്ചി എന്നിവ അരച്ചെടുക്കുക. അമ്മിയിൽ വച്ചരച്ചാൽ അത്രയും സ്വാദ് കൂടും. അരച്ചെടുത്ത മിശ്രിതത്തിലേക്ക് വെളിച്ചെണ്ണയും ഉപ്പും ചേർത്ത് തിരുമ്മുക. സ്വാദിഷ്ടമായ നെല്ലിക്ക ചമ്മന്തി തയ്യാർ. ചൂട് ചോറിനോടൊപ്പവും കഞ്ഞിയോടൊപ്പവും കഴിക്കാൻ പറ്റിയ വിഭവമാണ്. മുളകൊഴിവാക്കിയാൽ സാലഡായും ഉപയോഗിക്കാം.