Food

ബിരിയാണിക്കൊപ്പം ഈ അച്ചാർ ഉണ്ടെങ്കിൽ പൊളിക്കും, കൊതിയൂറും ഈന്തപ്പഴം അച്ചാർ തയ്യാറാക്കാം

ബിരിയാണിക്കൊപ്പം കഴിക്കാൻ ഒരു കിടിലൻ അച്ചാർ ഉണ്ടാക്കിയാലോ? നല്ല മധുരവും പുളിയുമുള്ള ഈന്തപ്പഴം അച്ചാർ. റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • കുരുവില്ലാത്ത ഈന്തപ്പഴം: കാൽ കിലോഗ്രാം
  • പച്ചമുളക്: 3 എണ്ണം
  • മുളക് പൊടി: 1 ടേബിൾ സ്പൂൺ
  • ഇഞ്ചി: 1 കക്ഷണം
  • വെജിറ്റബിൾ ഓയിൽ: 150 ഗ്രാം
  • കുരുമുളക് പൊടി: കാൽ ടീസ്പൂൺ
  • കറിവേപ്പില: ആവശ്യത്തിന്
  • കായപ്പൊടി: അര ടീസ്പൂൺ
  • ഉലുവാപ്പൊടി: അര ടീസ്പൂൺ
  • വെളുത്തുള്ളി: 4 അല്ലി
  • വിനാഗിരി: 150 ഗ്രാം
  • ഉപ്പ്: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ വഴറ്റുക. അതിലേക്ക് മുളക് പൊടി, കുരുമുളക് പൊടി, കായപ്പൊടി, ഉലുവപ്പൊടി, വിനാഗിരി, ഉപ്പ് എന്നിവയിട്ട് വഴറ്റുക. ശേഷം ഈ കൂട്ടിലേക്ക് ഈന്തപ്പഴം ചേർത്ത് വേവിക്കുക. ആവശ്യമെങ്കിൽ കാൽകപ്പ് വെള്ളം ചേർക്കാം.