Kerala

കണ്ണൂരും കോഴിക്കോടും ലോകായുക്ത ക്യാമ്പ് സിറ്റിംഗ് നടത്തും: പുതിയ പരാതികള്‍ ഫയല്‍ ചെയ്യാനുള്ള സൗകര്യം ക്യാമ്പ് സിറ്റിംഗിലുണ്ട്

കേരള ലോകായുക്ത 2025 മേയ് 27 മുതല്‍ 30 വരെ കണ്ണൂരും കോഴിക്കോടും ക്യാമ്പ് സിറ്റിംഗ് നടത്തും.ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍ കുമാറും ഉപ ലോകായുക്ത ജസ്റ്റിസ് ഷെര്‍സി വി. യും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് മേയ് 28 ബുധനാഴ്ച കണ്ണൂര്‍ ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും മേയ് 29 വ്യാഴാഴ്ച കോഴിക്കോട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും സിറ്റിംഗ് നടത്തും. ഉപലോകായുക്ത ജസ്റ്റിസ് ഷെര്‍സി വി. മേയ് 27 ന് കണ്ണൂര്‍ ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും മേയ് 30 വെള്ളിയാഴ്ച കോഴിക്കോട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസ്

കോണ്‍ഫറന്‍സ് ഹാളിലും സിംഗിള്‍ ബെഞ്ച് സിറ്റിംഗ് നടത്തും. മേയ് 26 മുതല്‍ 30 വരെ ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോന്‍ തിരുവനന്തപുരത്ത് സിംഗിള്‍ ബെഞ്ച് സിറ്റിംഗ് നടത്തും. പുതിയ പരാതികള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സൗകര്യം ക്യാമ്പ് സിറ്റിംഗ് നടക്കുന്ന സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെക്കേഷന്‍ കഴിഞ്ഞു 2025 മേയ് 19 തിങ്കളാഴ്ച കോടതി തുറക്കും. കേരള ഹൈക്കോടതിയിലെ മുന്‍ ന്യായാധിപരായ ജസ്റ്റിസ് അശോക് മേനോന്‍, ജസ്റ്റിസ് ഷെര്‍സി വി. എന്നിവര്‍ ഉപലോകായുക്തമാരായി സത്യപ്രതിജ്ഞ ചെയ്തതിനെത്തുടര്‍ന്നു 2025

മാര്‍ച്ച് 20 മുതല്‍ ലോകായുക്തയുടെ ഡിവിഷന്‍ ബെഞ്ച് സിറ്റിംഗ് പുനരാരംഭി ച്ചിട്ടുണ്ട്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍ കുമാര്‍, ഉപലോകാ യുക്ത ജസ്റ്റിസ് അശോക് മേനോന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സിറ്റിങ്ങും ഉപലോകായുക്ത ജസ്റ്റിസ് ഷെര്‍സി വി. സിംഗിള്‍ ബെഞ്ച് സിറ്റിങ്ങും ആണ് നടത്തുന്നത്. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍ കുമാര്‍, ഉപലോകായുക്ത ജസ്റ്റിസ് ഷെര്‍സി വി. എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സിറ്റിങ്ങും ഉപലോകായുക്ത ജസ്റ്റിസ്

അശോക് മേനോന്‍ സിംഗിള്‍ ബെഞ്ച് സിറ്റിങ്ങും നടത്തുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്കെതിരെയുള്ള പരാതികള്‍ ആണ് കേരള ലോകായുക്ത അന്വേഷിക്കുന്നത്.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഫയലുകളില്‍ തീരുമാനം എടുക്കാതെ വൈകിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടും. കേരള ലോകായുക്തയില്‍ കേസുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്.

മാത്രമല്ല, ഫയലിങ്ങിനു കക്ഷികളെ സഹായിക്കുന്നതിനായി ഹെല്‍പ് ഡെസ്‌ക് സംവിധാനവും ഏര്‍പ്പെടുത്തി. പരാതി ഫോം www.lokayuktakerala.com എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കാവന്നതാണ്. പരാതികള്‍ നിയമസഭാസമുച്ചയത്തിലെ ലോകായുക്തയുടെ ഓഫീസില്‍ നേരിട്ട് ഫയല്‍ ചെയ്യുകയോ, തപാല്‍ വഴി അയച്ചു നല്‍കുകയോ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക. 04712300362,2300495

CONTENT HIGH LIGHTS; Lokayukta to hold camp sittings in Kannur and Kozhikode: Camp sittings will have facility to file new complaints