തിരുവനന്തപുരം: തലസ്ഥാനത്ത് മദ്യലഹരിയിൽ സ്വകാര്യ ബസ് ഡ്രൈവർ കണ്ടക്ടറെ കുത്തി. കേസിൽ പ്രതി ബാബുരാജിനെ ഫോർട്ട് പൊലീസ് പിടികൂടി. കണ്ടക്ടർ ബിനോജിനെയാണ് ബസ് ഡ്രൈവർ ബാബുരാജ് കുത്തിയത്. മദ്യപിച്ചെത്തിയ ഡ്രൈവറെ വാഹമോടിക്കാൻ അനുവദിക്കാത്തതിനാണ് കുത്തിയത്. ബാബുരാജ് ബിനോജിനെ കുത്തിയത് ബസിൽ കയറിയാണ്.