Food

ഏത്തപ്പഴം വെച്ച് ഹല്‍വ തയ്യാറാക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ്!

ഹല്‍വ ഇനി ഈസിയായി വീട്ടിൽ ഉണ്ടാക്കാം. സ്വാദിഷ്ടമായ ഏത്തപ്പഴം ഹല്‍വ റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ഏത്തപ്പഴം -1 കിലോ
  • ശർക്കര – 1 /2കിലോ
  • നെയ്യ് – ആവശ്യത്തിന്
  • അണ്ടിപ്പരിപ്പ് – ആവശ്യത്തിന്
  • തേങ്ങ – 1
  • അരിപ്പൊടി – മൂന്നു സ്പൂൺ
  • ഏലക്ക – അത്യാവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നല്ല പഴുത്ത ഏത്തപ്പഴം പുഴുങ്ങി അരിയും നാരും കളഞ്ഞ് തണുപ്പിക്കുക. 1 കിലോ ഏത്തപ്പഴത്തിന് 1/2 കിലോ ശർക്കര എടുത്ത് ഉരുക്കി അരിച്ചെടുക്കുക. ഏത്തപ്പഴം നുറുക്കിയതും ശർക്കര പാനിയും ചേര്‍ത്ത് മിക്സിയിൽ നന്നായി അരചെടുക്കുക. ചുവടു കട്ടിയുള്ള പാത്രം അടുപ്പത്തു വച്ച് നെയ്യ് ഒഴിച്ച് അണ്ടിപരിപ്പും ചെറുതായി അരിഞ്ഞ തേങ്ങയും വറുത്തെടുക്കുക. ബാക്കി വന്ന നെയ്യിലേക്ക് ഏത്തപ്പഴം ശർക്കര കൂട്ട് ഒഴിക്കുക. നന്നായി ഇളക്കി വഴറ്റുക. മൂന്നു സ്പൂൺ അരിപ്പൊടി കുറച്ചു വെള്ളത്തില്‍ കലക്കി ഇതിലേക്ക് ഒഴിക്കുക . ഏലക്ക പൊടിച്ചതും വറുത്ത് വച്ച അണ്ടിപരിപ്പും തേങ്ങയും ചേര്‍ക്കുക. കുറേശ്ശെ നെയ്യ് ഒഴിച്ച് പാത്രത്തിൽ നിന്നും വിട്ട് വരുന്നതു വരെ തുടർച്ചയായി ഇളക്കി വരട്ടി എടുത്തു നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റുക . സ്വാദിഷ്ടമായ ഏത്തപ്പഴം ഹൽവ റെഡി.