ഇനി മീൻ വാങ്ങിക്കുമ്പോൾ ഇതുപോലെ അച്ചാർ തയ്യാറാക്കാം. എളുപ്പത്തിൽ വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു ചൂര അച്ചാർ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- 1.ചൂര മീൻ 1 കിലോ
- കുരുമുളക് പൊടി 1/2 സ്പൂണ്‍
- മുളകുപൊടി 3 സ്പൂണ്‍
- മഞ്ഞള്‍ പൊടി 1/2 സ്പൂണ്‍
- വെളിച്ചെണ്ണ 1/2 കപ്പ്
- ഉപ്പ് ആവശ്യത്തിന്
- 2. ഇഞ്ചി ചെറുതായി കൊത്തി അരിഞ്ഞത്- കാല്‍ കപ്പ്
- വെളുത്തുള്ളി തൊലി കളഞ്ഞത്- അരകപ്പ്
- പച്ചമുളക് നെടുകെ കീറിയത്- 5, 6 എണ്ണം
- 3. വിനാഗിരി- ആവശ്യത്തിന്
- 4. കറിവേപ്പില
തയ്യാറാക്കുന്ന വിധം
ആദ്യം മീന്‍ നന്നായി വെട്ടി കഴുകി മുക്കാല്‍ ഇഞ്ചു വലിപ്പത്തില്‍ മുറിച്ചെടുക്കണം. നന്നായി വെള്ളം വാര്‍ന്നു കളഞ്ഞ് അതില്‍ കൂട്ട് ഒന്നില്‍ കാണുന്ന പൊടികള്‍ ചേര്‍ത്തു ഇളക്കി ചെറു തീയില്‍ വെളിച്ചെണ്ണയില്‍ വറുത്തു കോരണം. മീന്‍ , ഒട്ടും കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം. അതിനു ശേഷം ഒരു ചട്ടിയില്‍ രണ്ടാമത്തെ ചേരുവ പോലെ 100 ഗ്രാമ വെളിച്ചെണ്ണ ഒഴിച്ച് ചൂടായാല്‍ കൂട്ട് രണ്ടിലെ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവചെര്‍ത്തു ചെറു തീയില്‍ നന്നായി മൂപ്പിക്കണം.
മീന്‍ മൂത്താല്‍ അതിലേക്കു വിനാഗിരിയും മുളക് പൊടിയും അല്പം ഉപ്പും കറിവേപ്പിലയും ചേര്‍ത്ത്, വറുത്തു കോരി വെച്ച മീനും ചേര്‍ത്തു ചെറുതീയില്‍ വേവിക്കണം. വെന്താല്‍ വാങ്ങി വെച്ച് അല്പം ആറാന്‍ അനുവദിക്കണം. ചൂട് ആറിയാല്‍ അതിലേക്കു അല്‍പ്പം വിനാഗര്‍ കൂടി ചേര്‍ത്തു വെള്ളം അംശം ഒട്ടുമില്ലാതെ തുടച്ചു വൃത്തിയാക്കിയ കുപ്പിയിലോ ഭരണിയിലോ അടച്ചു വെച്ച് രണ്ടോ മൂന്നോ ദിവസ്സത്തിനു ശേഷം ഉപയോഗിച്ച് തുടങ്ങാം. രണ്ടാമത് വിനാഗര്‍ ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കണം ചൂര പോലെ അമ്ലത കൂടിയ മീനുകളില്‍ അല്‍പ്പം കുറച്ചു ചേര്‍ത്താല്‍ മതി. കൂട്ട് രണ്ടിന് പകരം റെഡി മെയ്ഡ് അച്ചാര്‍ പൊടിയും ചേര്‍ക്കാവുന്നതാണ്.