ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് വിരാമമായെങ്കിലും സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്ക് കുറവില്ല. ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിന് ശേഷം മെയ് 7 ന് പാകിസ്ഥാന്‍ സായുധ സേന പ്രതികാര ആക്രമണം നടത്തിയെന്ന് അവര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ തെളിവ് സഹിതം നിരത്തി ഇന്ത്യ പാകിസ്ഥാന്റെ വാദങ്ങളെ പൊളിച്ചിരുന്നു. ഇതിനിടയില്‍ വിവിധ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വ്യാജ പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.
ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച, റാഫേല്‍ യുദ്ധ വിമാന പൈലറ്റ് രോഹിത് കടാരിയയുടെ അന്ത്യകര്‍മങ്ങള്‍ കാണിക്കുന്നുവെന്ന് അവകാശപ്പെടുന്ന നിരവധി പാകിസ്ഥാന്‍ അധിഷ്ഠിത അക്കൗണ്ടുകള്‍ക്കൊപ്പം, കത്തുന്ന ചിതയുടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഇതുപോലുള്ള നിരവധി സ്ഥിരീകരിക്കാത്ത ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്, ഇരു രാജ്യങ്ങളും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ഇവ ബന്ധപ്പെട്ടിരിക്കുന്നു.
മെയ് 12 ന് സ്‌ക്വാഡ്രണ്‍ ലീഡര്‍ രോഹിത് കതാരിയയുടെ മരണാനന്തര ചടങ്ങ് നടക്കുന്നുണ്ടെന്ന അടിക്കുറിപ്പോടെയാണ് @DI313_ എന്ന എക്‌സ് ഉപയോക്താവ് ഫോട്ടോ പങ്കിട്ടത്. ‘അദ്ദേഹം ഭാര്യ ശാലിനി ചൗധരിയെയും 2 വയസ്സുള്ള മകന്‍ ചന്ദനെയും ഉപേക്ഷിച്ചു’ എന്ന അടിക്കുറിപ്പില്‍ പറയുന്നു. കതാരിയയുടെ പേരിനൊപ്പം 32292 എന്ന 5 അക്ക നമ്പര്‍ ഉപയോക്താവ് പങ്കിട്ടിരുന്നു. ഇതൊരു ബാഡ്ജ് അല്ലെങ്കില്‍ സര്‍വീസ് നമ്പര്‍ പോലെ തോന്നുന്നു. ഇത് എഴുതുമ്പോള്‍, പോസ്റ്റ് 150,000ത്തിലധികം വ്യൂകള്‍ നേടി.
@IntelPk_ , @War_Analysts എന്നീ വെരിഫൈഡ് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ നിരവധി എക്‌സ് ഉപയോക്താക്കള്‍ സമാനമായ അവകാശവാദങ്ങളുമായി ചിത്രം പങ്കിട്ടു. (ആര്‍ക്കൈവ് ചെയ്ത പതിപ്പുകള്‍ ഇവിടെ , ഇവിടെ , ഇവിടെ .) അവകാശവാദങ്ങളും ചിത്രവും ഫേസ്ബുക്കിലും വൈറലായിരുന്നു .
എന്താണ് സത്യാവസ്ഥ?
രോഹിത് കതാരിയെ കുറിച്ചറിയാന്‍ ഗൂഗിളില്‍ കീവേഡ് സെര്‍ച്ച് നടത്തിയിരുന്നു. 2024 ജനുവരിയിലെ ഒരു സര്‍ക്കാര്‍ പത്രക്കുറിപ്പിലേക്ക് ഞങ്ങളെ നയിച്ചു, അതില്‍ അദ്ദേഹത്തെ ഗ്രൂപ്പ് ക്യാപ്റ്റനും പൈലറ്റുമാണെന്ന് പരാമര്‍ശിച്ചിട്ടുണ്ട്. രോഹിത് കതാരിയയ്ക്ക് ഡ്യൂട്ടിയോടുള്ള സമര്‍പ്പണത്തിന് വായുസേന മെഡല്‍ ലഭിച്ചു. അവിടെ നിന്ന്, സോഷ്യല്‍ മീഡിയ ക്ലെയിമുകളിച്ചിട്ടുണ്ട്. അതില്‍ പരാമര്‍ശിച്ചിരിക്കുന്ന 27443 എന്ന അദ്ദേഹത്തിന്റെ സര്‍വീസ് നമ്പര്‍ ഞങ്ങള്‍ കണ്ടെത്തി . ശവസംസ്‌കാര ഫോട്ടോ പങ്കിട്ടവര്‍ പരാമര്‍ശിച്ച സര്‍വീസ് നമ്പര്‍ 32292 ഞങ്ങള്‍ നോക്കിയപ്പോള്‍, അത് സ്‌ക്വാഡ്രണ്‍ ലീഡര്‍ ഇന്ദര്‍ സെതിയയുടേതാണെന്നും രോഹിത് കതാരിയയുടേതല്ലെന്നും ഞങ്ങള്‍ കണ്ടെത്തി. മാത്രമല്ല, ഇന്ത്യന്‍ വ്യോമസേന തങ്ങളുടെ പൈലറ്റുമാര്‍ സുരക്ഷിതമായി വീട്ടില്‍ തിരിച്ചെത്തിയതായി ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട് . അതിനാല്‍, ചിത്രത്തില്‍ ഒരു വ്യോമസേനാ ഉദ്യോഗസ്ഥന്റെ അന്ത്യകര്‍മ്മങ്ങള്‍ കാണിച്ചിട്ടില്ലെന്ന് വ്യക്തമായിരുന്നു.
പിന്നീട് നടത്തിയ ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍, 2011 സെപ്റ്റംബറിലെ ഒരു സിഎന്‍എന്‍ റിപ്പോര്‍ട്ട് കണ്ടെത്തി. ഇതില്‍ ‘ഹിന്ദു ശവസംസ്‌കാര ചിതകളില്‍ നിന്നുള്ള ഉദ്‌വമനം മൂലം ഇന്ത്യയുടെ കത്തുന്ന പ്രശ്‌നം’ എന്ന തലക്കെട്ടിലായിരുന്നു റിപ്പോര്‍ട്ട്. അതില്‍ പ്രതിനിധി ചിത്രമായി ഫോട്ടോ ശ്രദ്ധയില്‍പ്പെട്ടു. മുന്‍പ് പറഞ്ഞ രോഹിത് കാതരിയെയുമായി ബന്ധപ്പെട്ട് എക്‌സില്‍ പോസ്റ്റ് ചെയ്ത് അതേ ചിത്രം. ‘ഇന്ത്യന്‍ സംസ്ഥാനമായ ഗുജറാത്തിലെ ബാംറോളിയിലെ ഒര്‍സാങ് നദിയുടെ തീരത്ത് 15 സ്‌കൂള്‍ പെണ്‍കുട്ടികളുടെ കൂട്ട ശവസംസ്‌കാരത്തില്‍ ഹിന്ദുക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു, ഏപ്രില്‍ 16, 2008’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രസിദ്ധീകരിച്ചത്, അത് AFP/Getty Images ആണെന്ന വ്യക്തമാണ്.
ഗെറ്റി ഇമേജസിലും ഇതേ ഫോട്ടോ ഞങ്ങള്‍ കണ്ടെത്തി . 2008ല്‍ ഒരു കൂട്ട ശവസംസ്‌കാരത്തിന്റെ ചിത്രത്തിന്റെ അടിക്കുറിപ്പ്, ഗുജറാത്തിലെ ബോഡേലിയില്‍ നര്‍മ്മദ കനാലിലേക്ക് ബസ് മറിഞ്ഞ് 44 പേര്‍ മുങ്ങിമരിച്ചുവെന്നായിരുന്നു, അവരില്‍ ഭൂരിഭാഗവും സ്‌കൂളിലേക്കുള്ള യാത്രാമധ്യേയുള്ള കുട്ടികളായിരുന്നു. ഇതില്‍ നിന്ന് സൂചന ലഭിച്ച്, ഞങ്ങള്‍ ഒരു കീവേഡ് സെര്‍ച്ച് നടത്തി, അക്കാലത്തെ നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ കണ്ടെത്തി. ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് അനുസരിച്ച് , ഏപ്രില്‍ 16 ന് പുലര്‍ച്ചെ വഡോദരയില്‍ നിന്ന് ഏകദേശം 70 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നത്. കണ്ടക്ടര്‍ ഉള്‍പ്പെടെ 44 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. വാഗ്‌ഭോദ് ഗ്രാമത്തില്‍ നിന്നുള്ള ബസ് ബോഡേലിയിലേക്കുള്ള യാത്രയിലായിരുന്നു. കുട്ടികളില്‍ ഭൂരിഭാഗവും എട്ട് മുതല്‍ പത്ത് വയസ്സ് വരെ പ്രായമുള്ളവരായിരുന്നു; അഞ്ച് കുട്ടികള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
2008ല്‍ വഡോദരയ്ക്കടുത്ത് ഒരു അപകടത്തില്‍ മരിച്ച സ്‌കൂള്‍ പെണ്‍കുട്ടികളുടെ കൂട്ട ദഹത്തിന്റെ ഒരു ചിത്രം, പാകിസ്ഥാന്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട റാഫേലിന്റെ ശവസംസ്‌കാരം കാണിക്കുന്നുവെന്ന് അവകാശപ്പെട്ട് പ്രചരിക്കുന്നുണ്ട്. ഇതുവരെ, ഒരു പൈലറ്റുമാരും രക്തസാക്ഷികളായിട്ടില്ലെന്ന് വ്യക്തമാണ്. സര്‍ക്കാരും ഇന്ത്യന്‍ വ്യോമസേനയും ഇക്കാര്യങ്ങള്‍ മുന്‍പേ വിശദമാക്കിയിരുന്നു. @DI313_, @IntelPk_ , @War_Analysts തുടങ്ങിയ എക്‌സ് അക്കൗണ്ടുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് വ്യാജ വിവരങ്ങളാണെന്ന് ദേശീയ മാധ്യമങ്ങള്‍ കണ്ടെത്തി.