Food

രുചിയൂറും അറബിക് മജ്ബൂസ്‌ വീട്ടിൽ തന്നെ തയ്യാറാക്കാം

വളരെ എളുപ്പത്തിൽ രുചികരമായ അറബിക് മജ്ബൂസ്‌ വീട്ടിൽ തന്നെ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ചിക്കന്‍- ഒന്നര കിലോ
  • ബസ്മതി അരി- മൂന്ന് കപ്പ്
  • നാരങ്ങ വെയിലത്ത്‌ വെച്ച് ഉണക്കിയത്- രണ്ട്
  • സവാള- നാലെണ്ണം
  • തക്കാളി- രണ്ട്
  • ഇഞ്ചി- ചതച്ചത് ഒരു ടേബിള്‍ സ്പൂണ്‍
  • വെളുത്തുള്ളി- പത്ത് അല്ലി ചതച്ചത്
  • കറുവാ പട്ട- ഒരിഞ്ചു നീളത്തില്‍ ഉള്ളത് മൂന്നോ നാലോ
  • ഏലക്ക- നാലോ അഞ്ചോ
  • ബിരിയാണി ഇല- ഒന്നോ രണ്ടോ
  • ഒലീവ്‌ ഓയില്‍- നാല് ടേബിള്‍ സ്പൂണ്‍
  • ഉപ്പ്- ആവശ്യത്തിന്
  • കശുവണ്ടി, ഉണക്ക മുന്തിരി

തയ്യാറാക്കുന്ന വിധം

ഉണങ്ങിയ നാരങ്ങ വെള്ളത്തില്‍ ഇട്ടു ചെറുതായി കുതിര്ത്തുളക. നാരങ്ങയുടെ രണ്ട് വശത്തും കത്തിയുടെ മുന കൊണ്ട് തുളയിടുന്നത് അകം കൂടി കുതിരാന്‍ സഹായിക്കും. വറചട്ടിയില്‍ ഒലീവ്‌ എണ്ണയൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് കറുവാ പട്ട ഏലക്ക എന്നിവയിടുക. പിന്നീട് കനം കുറച്ച് അരിഞ്ഞ സവാള ഇട്ടു മൂപ്പിക്കുക. നല്ല ബ്രൌണ്‍ നിറം ആകുന്നത് വരെ മൂപ്പിക്കണം. ശേഷം ചതച്ചു വെച്ച ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞു വെച്ച തക്കാളിയും ആവശ്യത്തിന് ഉപ്പും ചേര്ക്കു ക. ഇനി ചിക്കന്‍ കഷങ്ങള്‍ ചേര്ത്ത് നന്നായി മിക്സ് ചെയ്യുക. ഉണങ്ങിയ നാരങ്ങ കൂടി ഇട്ട ശേഷം അടച്ചു വെക്കുക.

ഇതിനിടയില്‍ അരി നന്നായി കഴുകി വെള്ളം വാർന്നു വെക്കണം. ഏകദേശം എന്നാല്‍ മുഴുവനും പാകമാകാത്ത ചിക്കനിലേക്ക് അരി ഇടുക. എന്നിട്ട് നന്നായി ഇളക്കുക. ഉപ്പ് ആവശ്യമുണ്ടെങ്കില്‍ ചേർക്കാം. നേർത്ത ചൂടുള്ള മൂന്ന് കപ്പ് വെള്ളം ഇതിലേക്ക് ഒഴിക്കുക. വെള്ളം മിശ്രിതത്തിന്റെ മുകളില്‍ നില്ക്കുന്ന വിധം മതി. വെള്ളം തിളക്കുന്നത് വരെ നല്ല തീ വേണം. ബിരിയാണിയില (രണ്ടോ മൂന്നോ കഷണം ആക്കി മുറിച്ചോ, ഇല മുഴുവനായോ)മുകളില്‍ വെച്ച ശേഷം ചെറുതീയില്‍ പാത്രമടച്ചു വെച്ച് വേവിക്കുക. നന്നായി വെന്ത ശേഷം മുകളില്‍ ഒലീവ്‌ എണ്ണയൊഴിച്ച് മെല്ലെ മിക്സ് ചെയ്യുക. കശുവണ്ടി , ഉണക്ക മുന്തിരി എന്നിവ ഫ്രൈ ചെയ്തു വിതറാം. മജ്ബൂസ്‌ തയാര്‍.