Food

ഇന്ന് ഒരു വെറൈറ്റി ചായ ആയാലോ? തന്തൂരി ചായ കുടിച്ചിട്ടുണ്ടോ?

നിങ്ങളൊരു ചായപ്രേമിയാണോ? എങ്കിൽ നിങ്ങൾക്കായിതാ ഒരു വ്യത്യസ്തമായ ചായ റെസിപ്പി. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന തന്തൂരി ചായ റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • പാൽ – 1 കപ്പ്
  • വെള്ളം – 1.5കപ്പ്
  • തേയില – 2 tbsp
  • പഞ്ചസാര – 2 tsp
  • ലെമൺ ഗ്രാസ് 1 tbsp
  • പുതിനയില 1 tbsp
  • ചായ് മസാല – 2 നുള്ള്
  • മൺപാത്രം

തയ്യാറാക്കുന്ന വിധം

മൺപാത്രം സ്റ്റവിൽ വച്ച് മീഡിയം ഫ്ളൈമിൽ 10 മിനിറ്റ് ചൂടാക്കുക. മറ്റൊരു പാത്രത്തിൽ വെള്ളം തേയില പഞ്ചസാര ലെമൺ ഗ്രാസ് ചായ് മസാല പുതിനയില വെള്ളം എന്നിവ ചേർത്ത് സാധാരണ രീതിയിൽ ചായ തിളപ്പിക്കുക. തിളയ്ക്കുമ്പോൾ പാൽ ചേർത്ത് 2 മിനിറ്റ് ചൂടാക്കുക. ചൂടാക്കിയ മൺപാത്രം മറ്റൊരു പാത്രത്തിലേക്ക് സൂക്ഷിച്ച് ഇറക്കി വച്ചതിനു ശേഷം അതിലേക്ക് അരിച്ച ചായ ഒഴിച്ചതിനു ശേഷം കുറച്ച് നേരം അതിനകത്ത് തന്നെ വയ്ക്കുക. ചൂടോടെ കുടിക്കാം.