ഇന്നൊരു കിടിലൻ ജ്യൂസ് റെസിപ്പി നോക്കിയാലോ/ വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന പാഷൻ ഫ്രൂട്ട് ജ്യൂസ്.
ആവശ്യമയ ചേരുവകള്‍
- പാഷന്‍ ഫ്രൂട്ട്
- പഞ്ചസാര
- വെള്ളം
- ഐസ് ക്യൂബ്സ്
തയ്യാറാക്കുന്ന വിധം
പാഷൻ ഫ്രൂട്ട് മുറിച്ച് ഉള്ളിലുള്ള പള്‍പ് കുരുവോടുകൂടി മിക്സിയിലിട്ട് വെള്ളം ചേര്‍ത്ത് അടിച്ചെടുക്കുക. അതിനു ശേഷം കുരു അരിച്ചുമാറ്റുക. ആവശ്യത്തിന് പഞ്ചസാരയും ഐസ് ക്യൂബ്‌സും ചേര്‍ത്ത് അടിച്ചെടുക്കുക. രുചികരമായ പാഷന്‍ ഫ്രൂട്ട് ജ്യൂസ് തയ്യാര്‍.