Kerala

ഉന്നതികളിൽ ആരോഗ്യ പ്രചാരകരായി കാർത്തുമ്പി കുട്ടങ്ങൾ | Attappady

വിവിധ ഊരുകളിൽ നിന്നായി 50 ഓളം കൂട്ടുക്കാർ പങ്കെടുത്തു

അഗളി : കാർതുമ്പി കൂട്ടങ്ങൾ ഒരു ഇടവേളയ്ക്ക് ശേഷം അട്ടപ്പാടി ഊരുകളിൽ സജീവമാവുന്നു. അതിൻ്റെ ഭാഗമായി തിരഞ്ഞെടുത്ത യുവ നേതാക്കൾക്ക് 3 ദിവസം നീണ്ടുനില്ക്കുന്ന നേതൃത്വ സഹവാസ ക്യാമ്പ് അഗളി മൂപ്പൻസ് വില്ലയിൽ നടന്നു. വിവിധ ഊരുകളിൽ നിന്നായി 50 ഓളം കൂട്ടുക്കാർ പങ്കെടുത്തു ആദിവാസി കൂട്ടായ്മയായ തമ്പ് ൻ്റെ നേതൃത്വത്തിലാണ് നേതൃസംഗമം സംഘടിപ്പിച്ചത്.

ഊരുകളിലെ വിളർച്ച, ആരോഗ്യം, പോഷകാഹാര കുറവ്, തുടങ്ങി വ്യസ്ത്യസ്ഥ വികസനം ശാക്തികരണവിഷയങ്ങളിൽ യുവജനങ്ങൾക്കും കുട്ടികൾക്കും പരീശീലനം നല്കി അവരെ പ്രസ്തുത ആരോഗ്യപ്രശ്നങ്ങളിൽ ഉന്നതികളിൽ തന്നെ പ്രവർത്തിച്ച് പരിഹാരം കണ്ടെത്തുന്ന ആരോഗ്യ അംബാസിണ്ടന്മാരാക്കി വാർത്തെടുക്കുക എന്നതാണ് തമ്പ് ലക്ഷ്യമിടുന്നത്. വിവിധ ഉന്നതികളിൽ നിന്നെത്തിയ കാർത്തുമ്പി കൂട്ടത്തിൻ്റെ ഭാരവാഹികൾ സംയുക്തമായി ആരോഗ്യം പോഷകാഹാര പ്രതിജ് ചൊല്ലി ക്യാമ്പ് ഉൽഘാടനം ചെയ്തു.

തമ്പ് പ്രസിഡണ്ടും ഗോത്രഭൂമി പത്രാധിപരുമായ രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. ബാലാവകാശ സംരക്ഷണ പ്രവർത്തകനും യൂണിസെഫ് മുൻ കൺസൾട്ടന്റുമായ മനീഷ് ശ്രീകാര്യം മുഖ്യപ്രഭാഷണം നടത്തി.
തമ്പ് പ്രോജക്ട് ഓർഡിനേറ്റർ ബിനിൽകുമാർ ടി, തമ്പ് കൺവീനർ കെ എ രാമു,, കവി ആർ . കെ രമേശ് , താലൂക്ക് ഹെൽത്ത് സൂപ്പർവൈസർ , ടോം ഐസിഡിഎസ് പ്രതിനിധി സുജയ , സുബൈറ എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് കുട്ടികളുമായി സംവദിച്ചു.

കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാല സാമൂഹിക പ്രവർത്തന വിഭാഗം വിദ്യാർത്ഥികളായ അശ്വതി എ , സ്വാതി ആർ , ശ്രേഷ്ഠ , തമ്പ് പ്രവർത്തകരായ രേവതി , കാവ്യ , സുജ എന്നിവർ നേതൃത്വം നൽകി