പലരെയും അലട്ടുന്ന ആരോഗ്യ സാഹചര്യമാണ് കുടവയർ. പലരും ഭക്ഷണം അമിതമാകുന്നതാണ് വണ്ണം കൂടാൻ കാരണമെന്നാണ് കരുതുന്നത്. എന്നാൽ അത് മാത്രമല്ല കാരണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
അവ ഈ കാരണങ്ങൾ കൊണ്ടാകാം.
സ്ത്രീകളിലെ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് എന്ന അവസ്ഥ കുടവയറിലേക്ക് നയിച്ചേക്കാം. അടിവയര്‍ വല്ലാതെ കൂടുകയാണെങ്കിൽ അത് പിസിഒസ് ആകാം.
കുടവയറിന് സ്‌ട്രെസ് ഒരു പ്രധാന ഘടകമാണ്. മാനസിക സമ്മര്‍ദം കൂടുമ്പോള്‍ ശരീരത്തില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ അളവ് കൂടുന്നു.
പൗച് പോലെ വയര്‍ ചാടുന്നുവെങ്കില്‍ സ്‌ട്രെസ് നിയന്ത്രിക്കാന്‍ ധ്യാനം, യോഗ പോലുള്ള കാര്യങ്ങൾ ചെയ്യുന്നത് കുടവയർ കുറയ്ക്കാൻ സഹായിക്കും.
മദ്യപാനം കുടവയറിലേക്ക് നയിക്കും. മുന്‍ ഭാഗത്ത് കൊഴുപ്പടിഞ്ഞ് ഒരു കുടം കണക്കെ വയര്‍ തള്ളി നില്‍ക്കുന്നത് മദ്യപാനം കൊണ്ടാകാം.
ആര്‍ത്തവ വിരാമത്തോട് അടുക്കുമ്പോള്‍ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ഉണ്ടാകുന്നതും ഈസ്‌ട്രൊജന്‍ അളവ് കുറയുന്നതും അടിവയര്‍ ചാടാന്‍ കാരണമാകുന്നു.
തൈറോയ്ഡ് ഹോര്‍മണ്‍ അളവ് കുറയുന്നത് വയര്‍ ചാടാന്‍ കാരണമാകും. തൊടുമ്പോള്‍ വളരെ സോഫ്റ്റായി തോന്നുന്ന വിധത്തില്‍ വയര്‍ ചാടി വരികയാണെങ്കില്‍ ഇതൊന്ന് പരിശോധിക്കാം.
content highlight: Big Belly