India

‘ദേശ സേവനം പൗരന്മാരുടെ കടമ; അഭിമാനത്തോടെ യെസ് പറഞ്ഞു’: ശശി തരൂർ | it-is-the-duty-to-do-something-for-the-nation-says-shashi-tharoor

താൻ പോകണമെന്ന് സർക്കാർ പറഞ്ഞു. അഭിമാനത്തോടെ യെസ് പറഞ്ഞു

പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടന സംഘത്തിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ഡോ.ശശി തരൂർ എംപി. രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ. രാഷ്ട്രത്തിനു വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് കടമയാണെന്ന് ശശി തരൂർ മാധ്യമങ്ങളോട് പറ‍ഞ്ഞു. സർക്കാർ തന്നെ വിളിച്ചത് പാർട്ടി നേതൃത്വത്തിൽ അറിയിച്ചിട്ടുണ്ട്. ഇതിൽ രാഷ്ട്രീയം കാണുന്നില്ലെന്ന് അദേഹം വ്യക്തമാക്കിയ പേരുകൾ കോൺഗ്രസിനും സർക്കാരിനും ഇടയിലുള്ളതാണ് അത് തനിക്കറിയില്ലെന്ന് ശശി തരൂർ പറഞ്ഞു. പേരുകൾ പുറത്തുവിടണമായിരുന്നോ എന്ന് കോൺഗ്രസിനോട് ചോദിക്കണം. തന്നെ എളുപ്പത്തിൽ അപമാനിക്കാൻ സാധിക്കില്ലെന്ന് അദേഹം പറഞ്ഞു.

താൻ പോകണമെന്ന് സർക്കാർ പറഞ്ഞു. അഭിമാനത്തോടെ യെസ് പറഞ്ഞു. ദേശ സേവനം പൗരന്മാരുടെ കടമയാണെന്ന് ശശി തരൂർ പറഞ്ഞു. പാര്‍ട്ടിയ്ക്കും സര്‍ക്കാരിനുമിടയിലുള്ള വിഷയത്തെക്കുറിച്ച് അറിയില്ലെന്നും അവര്‍ സംസാരിക്കട്ടെയെന്നും ശശി തരൂര്‍ പ്രതികരിച്ചു. ഭാരതത്തിന് ഒരു പ്രതിസന്ധി ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ ഒരു ഭാരതീയ പൗരനോട് ഇങ്ങനെ ഒരു കാര്യം ആവശ്യപ്പെടുമ്പോള്‍ വേറെയെന്ത് ഉത്തരമാണ് നല്‍കുയെന്ന് അദേഹം ചോദിച്ചു. പേര് കൊടുത്തത് താനല്ലെന്ന് അദേഹം പറഞ്ഞു.

തന്റെ കഴിവോ കഴിവില്ലായ്മയെക്കുറിച്ചോ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ഇപ്പോഴത്തെ നേതൃത്വത്തിന് ഉണ്ടാകാം. അത് അവരോട് തന്നെ ചോദിക്കണമെന്ന് ശശി തരൂര്‍ പറഞ്ഞു. അവര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ പൂര്‍ണ അവകാശമുണ്ടാകാം. എന്നാല്‍ ഇത് സര്‍ക്കാരിന്റെ തീരുമാനമാണ്. സര്‍ക്കാരാണ് തിരഞ്ഞെടുത്ത് ആളുകളെ അയക്കുന്നത്. അപ്പോള്‍ സര്‍ക്കാരിന്റെ അഭിപ്രായം വേറെയായിരിക്കും. ഇന്നലെ രാത്രി മന്ത്രിക്ക് മറുപടി നല്‍കിയിട്ടുണ്ട്. രാജ്യത്തിന് വേണ്ടി നില്‍ക്കാന്‍ തയാറാണ്. അനാവശ്യമായി മറ്റ് ചര്‍ച്ചയിലേക്ക് കടക്കുന്നില്ല. നമ്മുടെ ഐക്യം ഭാരതത്തിന് നല്ലത്. ഭാവിയിലും ഇത് ഉണ്ടാകണം. രണ്ട് ദിവസം മുന്‍പ് മന്ത്രി വിളിച്ചിരുന്നു. ഇന്നലെ ഔദ്യോഗികമായി അറിയിച്ചതായി ശശി തരൂര്‍ പറഞ്ഞു.

STORY HIGHLIGHTS :  it-is-the-duty-to-do-something-for-the-nation-says-shashi-tharoor

Latest News