ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അത്യാധുനികഭൗമ നിരീക്ഷണ ഉപഗ്രഹം EOS-9 വിക്ഷേപണ ദൗത്യം പരാജയപ്പെട്ടു. ഞായറാഴ്ച രാവിലെ 5.59-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍നിന്ന് വിക്ഷേപണം നടന്നെങ്കിലും ദൗത്യം പരാജയപ്പെട്ടതായി ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു. മൂന്നാംഘട്ടത്തില്‍ അപ്രതീക്ഷിത പ്രശ്നങ്ങളുണ്ടായെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് തിരിച്ചുവരാമെന്നും ചെയര്‍മാന്‍ അറിയിച്ചു. ആദ്യ രണ്ടു ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയായതിന് പിന്നാലെയാണ് മൂന്നാം ഘട്ടത്തില്‍ അപ്രതീക്ഷിത പ്രശ്നങ്ങള്‍ നേരിട്ടത്.
അൾട്രാ ഹൈ റെസല്യൂഷൻസ്‌കാനറുകൾ ഘടിപ്പിച്ച ഉപഗ്രഹം അതിർത്തി നിരീക്ഷണത്തിനടക്കം സഹായകമാകരമാകുന്ന രീതിയിലാണ് നിര്‍മിച്ചത്. ഏതു കാലാവസ്ഥയിലും രാപകല്‍ഭേദമില്ലാതെ ഭൗമോപരിതലത്തിന്റെ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09. പിഎസ്എൽവി C-61ൽ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ഉപഗ്രഹം കുതിച്ചുയർന്നത്. വിക്ഷേപിച്ച് 18 മിനിറ്റിനുള്ളിൽ പിഎസ്എൽവി സി-61 ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുമെന്നായിരുന്നു കണക്കുക്കൂട്ടൽ. ഐഎസ്ആര്‍ഒയുടെ 101-ാമത്തെ വിക്ഷേപണമായിന്നു ഇത്.