വൈകീട്ട് ഒരു ഗ്ലാസ് ചായയും നല്ല മൊരിഞ്ഞ ഉണ്ടം പൊരിയും ആയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.
ആവശ്യമായ ചേരുവകൾ
- ആട്ട / ഗോതമ്പ് പൊടി – 1 cup
- പഞ്ചസാര – 1/2 cup
- ചെറുപഴം – 2
- ഏലക്ക – 3
- ജീരകം – 1/4 tsp [ ആവശ്യമെങ്കിൽ ]
- ബേക്കിംഗ് സോഡ – 2 നുള്ള്
- ഉപ്പ് – 1 നുള്ള്
- വെള്ളം – ആവശ്യത്തിന്
- എണ്ണ – വറുത്തു കോരാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
എടുത്തു വെച്ചിട്ടുള്ള പഞ്ചസാരയും, ഏലക്കയും കൂടെ നന്നായി പൊടിചെടുക്കണം. ഇതിലേക്ക് പഴം കൂടെ ചേര്‍ത്ത് നന്നായി അരച്ചെടുക്കണം. ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്കു ഗോതമ്പ് പൊടിയും ,സോഡാ പ്പൊടിയും,ഉപ്പും ചേര്‍ത്ത് കുഴചെടുക്കണം.ഒത്തിരി കട്ടി ഉള്ള മാവ് ആകാതെ ,കുറച്ചു ലൂസ് ആയി വേണം കുഴച്ചെടുക്കാൻ.
താല്‍പ്പര്യം ഉള്ളവര്‍ക്ക് അല്‍പ്പം നല്ലജീരകം,തേങ്ങ കൊത്ത്, എന്നിവയും ഇതിലേക്ക് ചേര്ക്കാവുന്നതാണ്. ഇനി ഈ മാവ് രണ്ടു മണിക്കൂര്‍ മാറ്റി വെക്കണം .അതിനു ശേഷം ചെറിയ ഉരുളകളാക്കി ചൂടായ എണ്ണയിൽ ചെറുതീയില്‍ ബ്രൗൺ നിറം ആകുന്നതു വരെ വറുത്തെടുക്കണം.