വാഹനം ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. പരിധിയിൽ കവിഞ്ഞൊരു സ്നേഹം വണ്ടികളോട് ഉണ്ടെന്നുള്ളതാണ് യാഥാർഥ്യം. ഇപ്പോഴിതാ സഹോദരനെക്കാൾ സ്നേഹം വാഹനത്തോട് കാണിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ വീഡിയോയാണ് വൈറലാകുന്നത്. വാംഖഡെ സ്റ്റേഡിയത്തിലാണ് സംഭവം.
രോഹിത് ശർമ സ്റ്റാൻഡ് തുറക്കുന്ന ചടങ്ങിലേക്കു കുടുംബത്തോടൊപ്പം എത്തിയപ്പോഴാണ് കാറിലെ പാട് അദ്ദേഹം ശ്രദ്ധിക്കുന്നത്. ഇതിലേക്ക് കൈ ചൂണ്ടിയ രോഹിത് ഇതെന്താണെന്നു സഹോദരനോടു ചോദിക്കുന്നത് വീഡിയോയിൽ കാണാം. റിവേഴ്സ് എടുത്തപ്പോൾ കിട്ടിയ പണിയെന്നായിരുന്നു സഹോദരന്‍റെ പ്രതികരണം. തുടർന്ന് താരം സഹോദരൻ വിശാലിനോട് തർക്കിക്കുന്നുമുണ്ട്. അച്ഛനും അമ്മയും സഹോദരിയും അടക്കമുള്ളവർ വീഡിയോയിലുണ്ട്. രോഹിത് അമ്മയെ കാറിൽ കയറാൻ സഹായിക്കുന്നതും കാണാം.
എല്ലാ വീട്ടിലും ഇങ്ങനെ തന്നെയാണെന്നും വാഹനത്തിന് എന്തെങ്കിലും പറ്റിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങളിൽ സഹോദരങ്ങൾ പരസ്പരം പഴി ചാരുന്ന പരിപാടിയുണ്ടെന്നും ഒരാൾ കമന്‍റിൽ കുറിച്ചു. കാറുകളെ സ്നേഹിക്കുന്നവർ ഇങ്ങനെയാണെന്നും ചിലർ കുറിച്ചു.
content highlight: Rohith Sharma