Kerala

കോഴിക്കോട് എള്ളിക്കാം പാറയിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ടുകളില്ല; സ്ഥിരീകരിച്ച് ജില്ലാ ജിയോളജി വകുപ്പ്

കോഴിക്കോട്: കോഴിക്കോട് കായക്കൊടി എള്ളിക്കാം പാറയിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളില്ലെന്ന് ജില്ലാ ജിയോളജി വകുപ്പ് സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൂടുതൽ പഠനം വേണമെന്നും ജില്ലാ ജിയോളജി വകുപ്പും ഇ.കെ വിജയൻ എംഎൽഎയും പറഞ്ഞു.

കഴിഞ്ഞ രണ്ടുദിവസമായി കായക്കൊടി പഞ്ചായത്തിലെ നാല്, അഞ്ചു വാർഡുകളിൽ ഭൂചലനം അനുഭവപ്പെടുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. സെക്കന്റുകൾ മാത്രമാണ് ഭൂചലനം ഉണ്ടായതെങ്കിലും ജനം ആശങ്കയിലാണ്. സ്ഥലം എംഎൽഎ ഇ കെ വിജയൻ പ്രദേശം സന്ദർശിച്ചു. അടിയ്ക്കടി ഇത്തരം പ്രതിഭാസം ഉണ്ടാകുന്നതിനാൽ വിശദമായ പഠനം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ ജിയോളജി വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് വിദഗ്ധ സംഘം പ്രദേശത്ത് പരിശോധന നടത്തിയത്. ഭൂചലനം ഉണ്ടായതായി നിലവിൽ റിപ്പോർട്ടുകളില്ലെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പഠനം നടത്തണമെന്നും പറഞ്ഞു.