Food

ബേക്കറിയിലേതുപോലെ സ്വാദുള്ള ലഡ്ഡു വീട്ടിൽ ഉണ്ടാക്കിയാലോ?

ബേക്കറിയിലേതുപോലെ സ്വാദുള്ള ലഡ്ഡു വീട്ടിൽ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • 1. കടലമാവ് – 1 കപ്പ്
  • 2. പഞ്ചസാര – മുക്കാൽ കപ്പ്
  • 3. കുക്കിംങ് സോഡ – ഒരു നുള്ള്
  • 4. ഫുഡ് കളർ ലെമൺ- റെഡ് കളർ
  • 5. വെള്ളം
  • 6.. ഏലയ്ക്ക പൊടി – കാൽ സ്പൂൺ
  • 7.മുന്തിരി
  • 8. എണ്ണ

തയ്യാറാക്കുന്ന വിധം

ഒരു കപ്പിൽ കടലമാവ്, കുക്കിംഗ് സോഡ എന്നിവ ഇട്ട് വെള്ളം ഒഴിച്ച് കലക്കുക.(ദോശമാവിന്റെ പരുവം). ഒരു പാത്രത്തിൽ പഞ്ചസാര കാൽ കപ്പ് വെള്ളം ഒഴിച്ച് അടുപ്പിൽ വെച്ച് പാനിയാക്കുക ഒട്ടുന്ന പരുവം ആകുമ്പോൾ റെഡ് കളർ ചേർക്കുക.ഏലക്ക പൊടിയും ഇടുക. ഒരു ചട്ടിയിൽ എണ്ണ വച്ച് ചൂടാകുമ്പോൾ ചെറിയ അരിപ്പ കൈയിലിൽ മാവ് ഒഴിച്ച് ബൂന്തി തയ്യാറാക്കുക.

പഞ്ചസാര പാനിയിലേക്ക് തയ്യാറാക്കിയ ബൂന്തിയും മുന്തിരിയും ചേർത്ത് നന്നായി മിക്സ് ചെയ്ത് അടുപ്പിൽ വെച്ച് നന്നായി ഇളക്കി കൊടുക്കുക.5 മിനിറ്റ് മൂടി വെക്കുക. വീണ്ടും ഇളക്കി കൊടുത്ത് അടുപ്പിൽ നിന്നു ഇക്കുക. ചെറു ചൂടോടെ ഉരുട്ടി എടുക്കുക.