Food

ഉച്ചയ്ക്ക് സിംപിളായി ഒരടിപൊളി സാമ്പാർ ഉണ്ടാക്കിയാലോ?

ഉച്ചയ്ക്ക് സിംപിളായി ഒരടിപൊളി സാമ്പാർ ഉണ്ടാക്കിയാലോ? നല്ല കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു സാമ്പാർ റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • 1. തുവരപ്പരിപ്പ് – അര ഗ്ലാസ്, കുതിർത്തത്‌
  • ചുവന്നുള്ളി – ഏഴ്- എട്ട്, രണ്ടായി മുറിച്ചത്
  • സവാള – ഒന്ന്, കഷണങ്ങളാക്കിയത്
  • പച്ചമുളക് – നാല്, രണ്ടായി മുറിച്ചത്
  • കാരറ്റ്, ഉരുളക്കിഴങ്ങ്, വെണ്ടയ്ക്ക, വെള്ളരിക്ക, മുരിങ്ങയ്ക്ക കഷണങ്ങളാക്കിയത് Ð ഒരു ചെറിയ ബൗൾ
  • 2. ഉപ്പ് – പാകത്തിന്
  • വാളൻപുളി പിഴിഞ്ഞത് – പാകത്തിന്
  • 3. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
  • മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
  • മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
  • സമ്പാർപൊടി – ഒന്നര ചെറിയ സ്പൂൺ
  • 4. കായംപൊടി – അര ചെറിയ സ്പൂൺ
  • 5. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
  • 6. കടുക് – അര ചെറിയ സ്പൂൺ
  • ഉലുവ – കാൽ ചെറിയ സ്പൂൺ
  • ചുവന്നുള്ളി – രണ്ട്, വട്ടത്തിൽ അരിഞ്ഞത്
  • വറ്റൽമുളക് – ഒന്ന്, രണ്ടായി മുറിച്ചത്
  • കറിവേപ്പില -ഒരു തണ്ട്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ രണ്ടു ഗ്ലാസ് വെള്ളം തിളപ്പിച്ച് ഒന്നാമത്തെ ചേരുവ ചേർത്തു വേവിക്കുക. പരിപ്പും കഷണങ്ങളും വെന്തശേഷം പാകത്തിന് ഉപ്പും പുളിയും ചേർത്ത് രണ്ടു മിനിറ്റ് മൂടി വച്ചു തിളപ്പിക്കുക. ഇതിലേക്ക് മൂന്നാമത്തെ ചേരുവ അൽപം വെള്ളത്തിൽ കുഴച്ചതു ചേർത്തു നന്നായി തിളപ്പിക്കുക. കായംപൊടി ചേർക്കുക. മറ്റൊരു പാത്രത്തിൽ എണ്ണ ചൂടാക്കി ആറാമത്തെ ചേരുവ യഥാക്രമം ചേർത്തു മൂപ്പിച്ച് സാമ്പാറിൽ ചേർത്തിളക്കി വിളമ്പാം.