വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി. ഒരു കിടിലൻ മീന്‍ കറി ഉണ്ടാക്കിയാലോ? രുചികരമായ അയലമീൻ കറി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
മീന്‍ വൃത്തിയായി കഴുകി വരഞ്ഞ് കഷ്ണങ്ങളാക്കുക. മുളകുപൊടിയും മഞ്ഞള്‍പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തിരുമ്മി വയ്ക്കുക. മീനില്‍ മിശ്രിതം നന്നായി പിടിക്കുന്നതുവരെ മാറ്റി വയ്ക്കുക. ഇനി അരിഞ്ഞു വച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂണ്‍ വിനാഗിരി ഒരു ടീസ്പൂണ്‍ മഞ്ഞള്‍പൊടി, 2 ടീസ്പൂണ്‍ മുളകുപൊടി, മല്ലിപൊടി, 2 ടീസ്പൂണ്‍ വെളിച്ചെണ്ണ, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി തിരുമ്മുക. പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് മീന്‍ വേവിച്ചെടുക്കുക. ഫ്രൈ ആവേണ്ട ആവശ്യമില്ല. ഇനി മുന്‍പ് തിരുമ്മി വച്ചിരിക്കുന്ന ചേരുവകള്‍ അരകപ്പ് വെള്ളവും ഒഴിച്ച് കറിച്ചട്ടിയില്‍ അടുപ്പത്ത് വക്കുക.
അതിലേയ്ക്ക് കഴുകി വച്ച് കുടംപുളി കൂടി ഇടുക. കറി തിളച്ചുവരുമ്പോള്‍ വറുത്ത് വച്ച മീന്‍ അതിലേയ്ക്കിടുക. വീണഅടും തിളക്കാന്‍ വക്കുക. തിള വരുമ്പോള്‍ അരച്ചുവച്ച തേങ്ങയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. കുറുകി വരുമ്പോള്‍ വാങ്ങി വക്കാം. മറ്റൊരു പാന്‍ അടുപ്പില്‍ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉലുവയും കറിവേപ്പിലയും ഇടുക. ഉലുവ ചുവന്നു വരുമ്പോള്‍ വാങ്ങിവച്ചിരിക്കുന്ന കറിയിലേക്ക് ചേര്‍ക്കുക.