കാളാഞ്ചി തല, നെയ്മീൻ തല, ആവോലി, ഡിസ്കോ മീൻ, നെയ്മീൻ പീസ് ത ഫ്രൈ, പ്രോൺസ് ഗീ റോസ്റ്റ്, കല്ലുമ്മക്കായ അങ്ങനെ കുറെയേറെ സീഫുഡ് വെറൈറ്റികൾ കിട്ടുന്ന കാഞ്ഞങ്ങാട് ഒരു കടയിലാണ് ഇന്ന് എത്തിച്ചേർന്നിട്ടുള്ളത്. വെറും 230 രൂപയ്ക്ക് നല്ല സമുദ്ര സദ്യ ഇലയിൽ സെറ്റാക്കി തരും. അതും നല്ല പായസം ഉൾപ്പെടയുള്ള സദ്യ
ഒരു വലിയ പാത്രത്തിൽ ഇലയിട്ട് അതിൽ ചോറ് വിളമ്പി അതിനുമേലെ സാമ്പാർ, മീൻ ചാറ് ഇവ വിളമ്പി സൈഡിൽ മത്തി പൊരിച്ചതും ചമ്മന്തിപൊടിയും അച്ചാറും ഉണക്കമീനും പച്ചടിയും അവിയലും, ഞണ്ട് റോസ്റ്റും തോരനും എല്ലാം വിളമ്പും. കൂടാതെ ഡിസ്കോ മീൻ പൊരിച്ചത്, കൂന്തൽ റോസ്‌റ്, ചെമ്മീൻ റോസ്റ്റ്, മുട്ട പൊരിച്ചത് പിന്നെ ഒരു ഗ്ലാസ് പായസവും ഉണ്ട്. സാധാരണ പോലെ ചെറിയ പായസ ഗ്ലാസ് അല്ല, അത്യാവശ്യം വലുപ്പമുള്ള ഒരു ഗ്ലാസ് നിറയെ പായാസവും. ഓരോ ദിവസവും പായസം മാറി മാറി വരും.
ഇതുകൂടാതെ സാധാ ഊണ് ആണെങ്കിൽ 60 രൂപയാണ്. അതിൽ നമ്മുടെ സാധാ കറികൾ എല്ലാം തന്നെയുണ്ട്. മീൻ കറി നല്ല തേങ്ങാ അരച്ചത് ആണ്. മീൻ പൊരിക്കാൻ ഉപയോഗിച്ച മസാലയ്ക്ക് ഒരു പ്രത്യേക സ്വാദുണ്ട്. നല്ല വിഭവസമൃദ്ധമായ സമുദ്ര സദ്യ പോക്കറ്റ് ഫ്രണ്ട്‌ലി ആയി കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു സ്പോട്ട് ആണിത്.
കേരള “സദ്യ” (ഒരു മഹത്തായ വിരുന്ന്) എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു സമുദ്രവിഭവ കേന്ദ്രീകൃത പരമ്പരാഗത ഭക്ഷണമാണ് സമുദ്ര സദ്യ, എന്നാൽ സസ്യാഹാര വിഭവങ്ങൾക്ക് പകരം, ഇത് വൈവിധ്യമാർന്ന സമുദ്രവിഭവങ്ങൾ പ്രദർശിപ്പിക്കുന്നു. സമുദ്ര എന്ന വാക്കിന്റെ അർത്ഥം മലയാളത്തിൽ “സമുദ്രം” എന്നാണ്, സദ്യ ഒരു വിരുന്ന് അല്ലെങ്കിൽ വിരുന്നിനെയാണ് സൂചിപ്പിക്കുന്നത് – അതിനാൽ സമുദ്ര സദ്യ എന്നാൽ “സമുദ്രത്തിൽ നിന്നുള്ള വിരുന്ന്” എന്നാണ് അർത്ഥമാക്കുന്നത്.
നിങ്ങൾ ഒരു സീഫുഡ് ഭക്ഷണപ്രിയനാണെങ്കിൽ, കാസർഗോഡിലെ കാഞ്ഞങ്ങാട്ടുള്ള ഈ ഭക്ഷണം തീർച്ചയായും കഴിചിരിക്കേണ്ട ഒന്നാണ്!
ഇനങ്ങളുടെ വില
1. സമുദ്ര സദ്യ: 230 രൂപ
2. ഭക്ഷണം: 60 രൂപ
3. കലഞ്ഞി ഫ്രൈ: 1000 രൂപ
4. മീൻ മുട്ട: 120 രൂപ
5. ഗീ റോസ്റ്റ് – ചെമ്മീൻ: 220 രൂപ
6. പായസം: 20 രൂപ
വിലാസം: ഫസ്റ്റ് മീൽ, കാരാട്ടുവയൽ, കാഞ്ഞങ്ങാട്, കേരളം 671315
ഫോൺ നമ്പർ: 6238249502