പോഷകഗുണങ്ങൾക്ക് പേരുകേട്ടതാണ് കശുവണ്ടി. രുചിക്ക് പേരുകേട്ട കശുവണ്ടി വൈവിധ്യമാർന്ന ഒട്ടേറെ വിഭവങ്ങൾക്ക് ഫ്ലേവറായി ഉപയോഗിക്കുന്നു. കശുവണ്ടി രുചി മാത്രമല്ല വാഗ്ധാനം ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് ആവശ്യമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും നൽകുന്നു.
മെച്ചപ്പെട്ട മസ്തിഷ്ക പ്രവർത്തനത്തിനും രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താനും എല്ലുകളുടെയും പേശികളുടെയും ആരോഗ്യം, ദഹനപ്രക്രിയ തുടങ്ങിയ മെച്ചപ്പെടുത്താനുമൊക്കെ കശുവണ്ടി ഉപയോഗിക്കുന്നു. കശുവണ്ടി കഴിക്കുമ്പോൾ ശരീരഭാരം വർദ്ധിക്കുമോ? അറിയാം.
മറ്റ് അണ്ടിപ്പരിപ്പ് പോലെ കശുവണ്ടിയിൽ ഉയർന്ന് കൊഴുപ്പ് ഉള്ളതിനാൽ കലോറി കൂടുതലാണ്. ഇത് ശരീരഭാരം വർധിപ്പിക്കാൻ കാരണമാകുന്നു. എന്നിരുന്നാലും മിതമായ അളവിൽ കഴിച്ചാൽ ഭാരം വർധിപ്പിക്കാൻ സാധ്യതയില്ല.
ആരോഗ്യകരമായ കൊഴുപ്പ് പ്രോട്ടീൻ, നാരുകൾ തുടങ്ങിയ ഗുണകരമായ പോഷകങ്ങൾ കശുവണ്ടി വാഗ്ദാനം ചെയ്യുന്നതിനാൽ ആരോഗ്യകരമായ ഭാര നിയന്ത്രണത്തിനു സഹായിക്കാൻ കഴിയും. ഇത് വിശപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നു.
കശുവണ്ടി പൊതുവെ ആരോഗ്യകരമാണെങ്കിലും, അവ കഴിക്കുമ്പോൾ ചില കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കേണ്ടത് പ്രധാനമാണ്.
കശുവണ്ടിയിൽ കലോറി കൂടുതലാണ്, അതിനാൽ അവ മിതമായ അളവിൽ കഴിക്കുക. ചിലരിൽ കശുവണ്ടി കഴിക്കുന്നത് അലർജി ഉണ്ടാവാൻ കാരണമാവും. അസംസ്കൃതമായ കശുവണ്ടിയിൽ സോഡിയം കുറവാണ്. എന്നാൽ പാക്കറ്റിൽ ലഭിക്കുന്ന ഉപ്പു ചേർത്തു ലഭിക്കുന്ന കശുവണ്ടിയിൽ സോഡിയം കൂടുതലാണ്. ഉയർന്ന രക്തസമ്മർദ്ദമോ സോഡിയവുമായി ബന്ധപ്പെട്ട മറ്റ് ആശങ്കകളോ ഉണ്ടെങ്കിൽ അവ ഒഴിവാക്കുക.
കശുവണ്ടിയിൽ മോണോസാച്ചുറേറ്റഡ്,പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് മോശം ( എൽ ഡി എൽ) കൊളസ്ട്രോളിന്റെ അളവിനെ നിയന്ത്രിക്കാനും ഹൃദ്രോഹ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
കശുവണ്ടിക്ക് കലോറി കൂടുതലാണെങ്കിലും ശരീരഭാരം നിയന്ത്രിക്കാനുള്ള കഴിവുണ്ട്. അവയിലെ പ്രോട്ടീൻ നാരുകൾ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ വിശപ്പ് നിയന്ത്രിക്കാൻ ഉപകരിക്കും.
എല്ലുകളുടെ ആരോഗ്യം, നാഡീ പ്രവർത്തനം, രോഗപ്രതിരോധം എന്നിവയ്ക്ക് എല്ലാം കശുവണ്ടി സഹായിക്കും. ഫോസ്ഫറസ്, സിങ്ക്, ,ചെമ്പ് തുടങ്ങിയ പോഷകഘടകങ്ങളും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.
കശുവണ്ടിയിൽ വിറ്റാമിൻ ഇ പോലുള്ള ആന്റിഓക്സിഡുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തെ ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.
ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡിന്റെ ഉറവിടമാണ് കശുവണ്ടി. സെറോടോണിൻ, മെലറ്റോണിൻ എന്നിവയുടെ ഉൽപ്പാദനത്തെ സഹായിക്കുന്നു. ഇതിൽ ഉറക്കവും മാനസികാവസ്ഥയും നിയന്ത്രിക്കുന്ന ന്യൂറോ ട്രാൻസ്മിറ്റുകൾ ഉൾപ്പെട്ടിട്ടുണ്ട്.