മുജിബുര്‍ റഹ്മാന്റെ ജീവചരിത്ര ചിത്രത്തില്‍ ഷെയ്ഖ് ഹസീനയായി അഭിനയിച്ച ബംഗ്ലാദേശി നടി നുസ്രത്ത് ഫാരിയയെ അറസ്റ്റ് ചെയ്ത് പോലീസ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഹസീനയ്‌ക്കെതിരായ ബഹുജന പ്രക്ഷോഭത്തിനിടെ കൊലപാതകശ്രമവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ധാക്ക വിമാനത്താവളത്തില്‍ വെച്ചാണ് ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ ജീവചരിത്രമായ ‘മുജിബ്: ദി മേക്കിംഗ് ഓഫ് എ നേഷന്‍’ എന്ന സിനിമയില്‍ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വേഷം അവതരിപ്പിച്ച പ്രശസ്ത ബംഗ്ലാദേശി നടി നുസ്രത്ത് ഫാരിയയെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്. 2023 ല്‍ പുറത്തിറങ്ങിയ ‘മുജിബ്: ദി മേക്കിംഗ് ഓഫ് എ നേഷന്‍’ എന്ന സിനിമയില്‍ ഹസീനയുടെ വേഷം ഫാരിയയാണ് അവതരിപ്പിച്ചു.
ഇന്ന് രാവിലെ തായ്‌ലന്‍ഡിലേക്ക് പോകുന്നതിനിടെ ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ചെക്ക് പോയിന്റില്‍ നിന്നാണ് 31 കാരിയെ അറസ്റ്റ് ചെയ്തതെന്ന് പ്രോതോം അലോ പത്രം റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനിടെ കൊലപാതകശ്രമം ആരോപിച്ച് ഫയല്‍ ചെയ്ത കേസില്‍ ഫാരിയയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി ഹസീന രാജിവച്ച് അയല്‍രാജ്യമായ ഇന്ത്യയിലേക്ക് പലായനം ചെയ്തിരുന്നു.
നടിയെ അറസ്റ്റ് ചെയ്തതായി ബദ്ദ സോണിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഷഫീഖുല്‍ ഇസ്ലാം പ്രോട്ടോം അലോയോട് സ്ഥിരീകരിച്ചു. അറസ്റ്റിനുശേഷം ഫാരിയയെ ധാക്കയിലെ വതാര പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതായും പിന്നീട് ധാക്ക മെട്രോപൊളിറ്റന്‍ പോലീസിന്റെ (ഡിഎംപി) ഡിറ്റക്ടീവ് ബ്രാഞ്ച് (ഡിബി) ഓഫീസിലേക്ക് മാറ്റിയതായും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. 2023ല്‍ പുറത്തിറങ്ങിയ അന്തരിച്ച സംവിധായകന്‍ ശ്യാം ബെനഗല്‍ സംവിധാനം ചെയ്ത ‘മുജിബ്: ദി മേക്കിംഗ് ഓഫ് എ നേഷന്‍’ എന്ന സിനിമയില്‍ ഹസീനയായി അഭിനയിച്ചത് ഫാരിയയാണ്. ബംഗ്ലാദേശും ഇന്ത്യയും സംയുക്തമായി നിര്‍മ്മിച്ച ഈ ചിത്രം.
റേഡിയോ ജോക്കിയായും അവതാരകയായുമാണ് 31 കാരിയായ അവര്‍ തന്റെ കരിയര്‍ ആരംഭിച്ചത്. 2015 ല്‍ ബംഗ്ലാദേശ്ഇന്ത്യ സംയുക്ത നിര്‍മ്മാണ ചിത്രമായ ‘ആഷിഖി: ട്രൂ ലവ്’ എന്ന ചിത്രത്തിലൂടെയാണ് അവര്‍ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ഫാരിയ നിരവധി ബംഗ്ലാദേശി, ഇന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്, അവയില്‍ ഭൂരിഭാഗവും ബംഗാളി സിനിമകളാണ്. ഇതിനുപുറമെ, ടെലിവിഷന്‍ ഹോസ്റ്റിംഗിലും മോഡലിംഗിലും അവര്‍ സജീവമാണ്.