Kerala

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ ടെക്സ്റ്റൈൽസ് ഷോപ്പിൽ വൻ തീപിടുത്തം. കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്‌സ്റ്റൈൽസ് എന്ന തുണിക്കടയ്ക്കാണ് തീപിടുത്തമുണ്ടായത്.

ആറ് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണക്കാൻ ശ്രമിക്കുന്നു. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു തീപിടുത്തം. തീ മറ്റുകടകളിലേക്കും വ്യാപിച്ചതായി സൂചന.

കടയുടെ സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും തീ പടർന്നിരുന്നു. സ്‌കൂട്ടർ കത്തി നശിച്ചു. വലിയ രീതിയിൽ പുക ഉയരുന്നുണ്ട്.

ഒരു മണിക്കൂറിലേറെയായി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. കടകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. ബസ്സ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസ്സുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

Latest News