മലപ്പുറം: കാളികാവിലെ നരഭോജി കടുവയ്ക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിലേക്ക്. ഇരുപത് പേരടങ്ങുന്ന മൂന്ന് ടീമുകളായി ആർആർടി സംഘം ഇന്നും തിരച്ചിൽ നടത്തും. നിലവിലെ രണ്ട് കൂടുകൾക്ക് പുറമെ പ്രദേശത്ത് പുതുതായി ഒരു കൂട് കൂടി വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ട്.
50 ക്യാമറ ട്രാപ്പുകൾക്ക് പുറമെ പുതിയ അഞ്ച് ലൈവ് സ്‌ട്രീമിംഗ് ക്യാമറകളും നിരീക്ഷണത്തിനായി സ്ഥാപിച്ചു. പ്രദേശത്ത് രാത്രികളിലും ആർആർടി സംഘം നിരീക്ഷണം തുടരുന്നുണ്ട്. തെർമൽ ഡ്രോണുകൾ അടക്കം ഉപയോഗിച്ചുള്ള പരിശോധനയും ഇന്നും തുടരും. അവശ്യാനുസരണം രണ്ടു കുങ്കിയാനകളെയും തെരച്ചിലിനായി ഉപയോഗിയ്ക്കും.