Automobile

മെയ് മാസത്തിൽ മഹീന്ദ്ര ബൊലേറോയ്ക്ക് വൻ കിഴിവുകൾ! ഓഫറുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

മെയ് മാസത്തിൽ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ബൊലേറോ എസ്യുവിക്ക് വൻ കിഴിവുകൾ. 90,700 വരെ കിഴിവ് പ്രഖ്യാപിച്ചു. 2024, 2025 മോഡല്‍ വര്‍ഷങ്ങളിലെ ബൊലേറോ, ബൊലേറോ നിയോ എന്നിവയ്ക്കാണ് ഈ ഓഫര്‍ ബാധകം.

കമ്പനി ആക്സസറികളും കോര്‍പ്പറേറ്റ് ഓഫറുകളും ക്യാഷ് ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്യുന്നു. മെയ് 31 വരെ ഉപഭോക്താക്കള്‍ക്ക് ഈ ഓഫറിന്റെ ആനുകൂല്യം ലഭിക്കും.

കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ b വാഹനം കൂടിയാണ് ബൊലേറോ. ഇതിന്റെ എക്‌സ്-ഷോറൂം വില 9.95 ലക്ഷം മുതല്‍ 12.15 ലക്ഷം രൂപ വരെയാണ്.

ഇതിന്റെ ഇന്റീരിയറിനെക്കുറിച്ച് പറയുകയാണെങ്കില്‍, 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതിനുള്ളത്. ഈ യൂണിറ്റില്‍ ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും ലഭ്യമല്ല. റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, ക്രൂയിസ് കണ്‍ട്രോള്‍, മഹീന്ദ്ര ബ്ലൂസെന്‍സ് കണക്റ്റിവിറ്റി ആപ്പ്, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കണ്‍ട്രോളുകള്‍ എന്നിവയുമായാണ് ഇത് വരുന്നത്.

സ്മാര്‍ട്ട് സ്റ്റോറേജ് സ്‌പേസ് ഓപ്ഷനായി ഡ്രൈവര്‍ സീറ്റിനടിയില്‍ ഒരു സീറ്റിനടിയില്‍ ഒരു സ്റ്റോറേജ് ട്രേയും ഉണ്ട്. നാല് മീറ്ററില്‍ താഴെ നീളമുള്ള ഈ എസ്യുവി, പിന്നില്‍ വശങ്ങളിലേക്ക് അഭിമുഖീകരിക്കുന്ന ജമ്പ് സീറ്റുകളുള്ള ഏഴ് സീറ്റര്‍ ഓപ്ഷനാണ്.

ഈ എസ്യുവിയില്‍ 1.5 ലിറ്റര്‍ എംഹോക്ക് 100 ഡീസല്‍ എഞ്ചിന്‍ ലഭിക്കുന്നു. ഈ എഞ്ചിന്‍ 100 bhp പവറും 260 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. ഇത് 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ നിന്ന് പവര്‍ എടുക്കുന്നത് തുടരുന്നു. സുരക്ഷയ്ക്കായി, മൂന്ന് നിര എസ്യുവിയില്‍ ഇരട്ട എയര്‍ബാഗുകളും ക്രാഷ് സെന്‍സറുകളും ഉണ്ട്.