Districts

മുതലപ്പൊഴിയില്‍ ഇന്ന് ഡ്രഡ്ജിങ് പുനരാരംഭിക്കും; കലക്ടറുമായി നടത്തിയ ചര്‍ച്ച വിജയമെന്ന് സമരസമിതി

മുതലപ്പൊഴിയില്‍ ഇന്ന് മുതല്‍ വീണ്ടും ഡ്രഡ്ജിങ് പുനരാരംഭിക്കും. ഇന്നലെ കളക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് ഡ്രഡ്ജിങ ് പ്രവര്‍ത്തനം വീണ്ടും തുടങ്ങാന്‍ ധാരണയായത്. ഡ്രഡ്ജറിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ച് കൂടുതല്‍ നേരം പ്രവര്‍ത്തിപ്പിക്കും.

രണ്ട് ഡ്രഡ്ജറുകളും ഒരേ സമയം പ്രവര്‍ത്തിപ്പിക്കാനുളള വഴിയും അധികൃതര്‍ അലോചിക്കുന്നുണ്ട്. നാല് എസ്‌കവേറ്ററുകളും ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും. ഒരു ലോങ് ബൂം ക്രയിന്‍ കൂടി എത്തിക്കാനുളള ആലോചനയും നടക്കുന്നുണ്ട്. വീണു കിടക്കുന്ന ടെട്രോപാഡുകളും നീക്കും. ബ്രേക്വാട്ടറിന്റെ വടക്കു ഭാഗത്ത് തീരത്തോട് ചേര്‍ന്ന ബണ്ട് നിര്‍മിച്ച് ഇവിടെ മണല്‍ ശേഖരിക്കുകയും വീണ്ടും ചാനലിലേക്ക് ഇറങ്ങുന്നത് തടയുക ചെയ്യും.

ഉദ്യോഗസ്ഥരുമായി ഇനി സംഘര്‍ഷത്തിന് പോകില്ലെന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുളള സൗകര്യം ഒരുക്കുമെന്നും സംയുക്ത സമരസമിതി കലക്ടര്‍ക് കഴിഞ്ഞ ദിവസം ഉറപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് ഡ്രഡ്ജിങ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഈ മാസം അവസാനത്തോടെ പൂര്‍ണമായി മണല്‍ നീക്കം ചെയ്യാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

അതേസമയം കലക്ടറുമായി നടത്തിയ ചര്‍ച്ച വിജയമാണെന്ന് സംയുക്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഡ്രഡ്ജിങ് എക്‌സിക്യൂട്ടീവ് എന്‍ഡിനീയര്‍ നിര്‍ത്തി വെച്ചിരുന്നു. ഇത് വലിയ പ്രതിഷേധത്തിനും സംഘര്‍ഷത്തിനുമൊക്കെ ഇടയാക്കിയിരുന്നു. സമരക്കാരും ഓഫീസര്‍മാരും തമ്മിലുണ്ടായ വാക്കേറ്റത്തില്‍ സമരകാരില്‍ ഒരാള്‍ ഓഫീസിന്റെ ജനല്‍ തകര്‍ക്കുകയും ചെയ്തു. ഇതോടെ ഡ്രഡ്ജിങ് നിര്‍ത്തി വെയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. ഇന്നലെ കലക്ടറുമായി ഉഗ്യോഗസ്ഥരും സമരസമിതിയും നടത്തിയ ചര്‍ച്ചയിലാണ് ഡ്രഡ്ജിങ് വീണ്ടും ആരംഭിക്കാന്‍ തീരുമാനിച്ചത്.

Latest News