Food

പപ്പടമുണ്ടോ? ഊണിന് തയ്യാറാക്കാം ഒരടിപൊളി പപ്പട തോരൻ

ഉച്ചയ്ക്ക് ഊന്നി ഒരു കിടിലൻ തോരൻ ഉണ്ടാക്കിയാലോ? പപ്പടം വെച്ച് തയ്യാറാക്കാവുന്ന ഒരു കിടിലൻ തോരൻ. റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • പപ്പടം -6-7
  • ചെറിയുള്ളി – 3/4 കപ്പ്( സവാള -1)
  • പച്ചമുളക് -1
  • വറ്റൽമുളക് ചതച്ചത്( മുളക് പൊടി) -1/2 റ്റീസ്പൂൺ
  • മഞൾപൊടി -2 നുള്ള്
  • ഉപ്പ്, കടുക് ,എണ്ണ -പാകത്തിനു
  • തേങ്ങ -1 പിടി
  • വറ്റൽ മുളക് -2
  • കറിവേപ്പില -1 തണ്ട്

തയ്യാറാക്കുന്ന വിധം

പാനിൽ എണ്ണ ചൂടാക്കി പപ്പടം വറുത്ത് എടുത്ത് ചെറുതായി പൊടിച്ച് വക്കുക. ചെറിയുള്ളി (സവാള), പച്ചമുളക് ഇവ പൊടിയായി അരിയുക. ശേഷം ഉള്ളി, പച്ചമുളക് ഇവ ചേർത്ത് വഴറ്റി, കുറച്ച് വഴന്റ ശേഷം മഞൾപൊടി, വറ്റൽമുളക് ചതച്ചത്( മുളക് പൊടി) ഇവ ചേർത്ത് നന്നായി ഇളക്കി വഴറ്റി തേങ്ങ കൂടെ ചേർത്ത് ഇളക്കുക.പാകത്തിനു ഉപ്പും ചേർക്കുക.