കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകുന്ന ഒരു പൈനാപ്പിള്‍ കേക്കിന്റെ റെസിപ്പി നോക്കിയാലോ? നല്ല കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ഒരു കേക്ക് റെസിപ്പി.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കോഴിമുട്ടയുടെ വെള്ളയില്‍ പഞ്ചസാര ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. പിന്നീട് പാനിൽ വെണ്ണ, ഐസിങ് ഷുഗര്‍ എന്നിവ ചേര്‍ത്തടിച്ച് മയം വരുത്തുക ഇതിലേക്ക് കോഴിമുട്ടയുടെ മഞ്ഞ ഓരോന്നായി ചേര്‍ത്തിളക്കണം.തുടര്‍ന്ന് പൊടിയായരിഞ്ഞ പൈനാപ്പിള്‍, അണ്ടിപ്പരിപ്പ് പൊടിച്ചത്, വാനില എസെന്‍സ് എന്നിവ ഈ മിശ്രിതത്തിലേക്ക് ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.ഇതിലേക്ക് മൈദ, ബേക്കിങ് പൗഡര്‍, ഉപ്പ് എന്നിവ ചേര്‍ത്ത് കൂട്ടിക്കലര്‍ത്തിയ മിശ്രിതം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. നേരത്തെ തയ്യാറാക്കി വച്ച കോഴിമുട്ടയുടെ വെള്ള ഇതിലേക്ക് നന്നായി ചേര്‍ക്കുക. കേക്ക് ബേക്ക് ചെയ്യാനെടുക്കുന്ന പാത്രത്തില്‍ മൂന്നിലോരു ഭാഗത്തിലേക്ക് ഒഴിച്ച് 180 ഡിഗ്രി സെല്‍ഷ്യസില്‍ 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ചൂടാറിയതിന് ശേഷം ക്രീം ചീസ് ഫ്രോസ്റ്റ് ചെയ്തെടുക്കാം.