Thiruvananthapuram

അനശ്വര ഗാനങ്ങളുടെ സംഗമം: വേറിട്ട അനുഭവമാക്കി ‘രാഗലയം’ സംഗീത കൂട്ടായ്മയുടെ ഒത്തുചേരല്‍

സംഗീത പ്രേമികളുടെയും, സംഗീതാസ്വാദകരുടെയും കൂട്ടായ്മയായ ‘രാഗലയം’ വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ ഒത്തുകൂടി. ഇന്നലെ തിരുവനന്തപുരം സെന്‍ട്രല്‍ റെസിഡന്‍സി ഹോട്ടലില്‍ വെച്ചായിരുന്നു കൂട്ടായമ സംഘടിപ്പിച്ചത്. മണ്‍മറഞ്ഞുപോയ സംഗീത സംവിധായകരുടെയും ഗായകരുടെയും ഗാന രചയിതാക്കളുടെയും ഓര്‍മ്മയ്ക്കു മുമ്പില്‍ പുതുതലമുറയില്‍പ്പെട്ടവരുടെ ആദരവുകൂടെയായി പാട്ടുകൂട്ടത്തിന്റെ ഒത്തു ചേരല്‍. രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകിട്ട് നാലു മണിവരെയായിരുന്നു പരിപാടി. കേരളത്തിലെയും വിദേശത്തെയും നിരവധിപേര്‍ അംഗങ്ങളായ രാഗലയം കൂട്ടായ്മയുടെ ആദ്യ സംഗമം കൂടിയായിരുന്നു നടന്നത്. ആദ്യതവണ കേരളത്തിലെ അംഗങ്ങള്‍ മാത്രമാണ് സംഗമത്തില്‍ പങ്കെടുത്തത്. സംഗമത്തില്‍ പ്രശസ്ത സീരിയല്‍ താരം ആശ ചീഫ് ഗസ്റ്റായിരുന്നു.

CONTENT HIGH LIGHTS: A gathering of immortal songs: A unique experience as the ‘Ragalayam’ music collective gathers

Latest News