പാവയ്ക്ക കൊണ്ടാട്ടം ഇനി ഈസിയായി തന്നെ തയ്യാറാക്കാം.. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു പച്ചരി വൃത്തിയാക്കി വെക്കുക. അരിഞ്ഞ് വെച്ച പാവയ്ക്കയില്‍ അല്പം ഉപ്പു പുരട്ടി ഒരു അര മണിക്കൂറോളം വെയ്ക്കുക. അതിനു ശേഷം നന്നായി പിഴിഞ്ഞ് വെള്ളം കളയുക. അതിന് ശേഷം പച്ചരി, മുളകുപൊടി, പുളി, ജീരകം, കായം എന്നിവ ചേര്‍ത്ത് അല്പം വെള്ളം മാത്രം ചേര്‍ത്ത് ഇത്തിരി തരുതരുപ്പായി അരച്ചെടുക്കുക (വെള്ളം അധികമാവാതെ സൂക്ഷിയ്ക്കുക). ഇത് പിഴിഞ്ഞെടുത്ത പാവയ്ക്കയില്‍ പുരട്ടി ഒരു മണിക്കൂറോളം വെയ്ക്കാം. ആവശ്യത്തിന് ഉപ്പു ചേര്‍ക്കാം. ഇനി നല്ല ചൂടായ എണ്ണയില്‍ വറുത്തു കോരാം.