Food

അഞ്ച് മിനുട്ട് മതി, അവിൽ മിൽക്ക് റെഡി..

അഞ്ച് മിനുട്ടിൽ ഒരു അവിൽമിൽക്ക് തയ്യാറാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടമാകുന്ന ഒരു കിടിലൻ റെസിപ്പി.

തയ്യാറാക്കുന്ന വിധം

  • അവില്‍ – 4 സ്പൂണ്‍ (കുത്തരി പോലെ ഉരുണ്ട അവില്‍)
  • പഴം – 1 (മൈസൂര്‍ പഴം. പാളയന്‍ കോടന്‍ പഴമെന്നും പറയുന്നു.)
  • പഞ്ചസാര – 2 സ്പൂണ്‍
  • നെയ്യ് – കാല്‍ സ്പൂണ്‍
  • ഉണക്ക മുന്തിരി – 10 എണ്ണം
  • ചെറി പഴം – 4 എണ്ണം
  • അണ്ടിപരിപ്പ് – 3 എണ്ണം
  • നിലക്കടല – 6 എണ്ണം
  • പാല്‍ – 1 കപ്പ്‌
  • ഹോർലിക്‌സ് അല്ലെങ്കിൽ ബൂസ്റ്റ് – സ്വാദിന്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ പാല്‍ തിളപിച്ചു തണുക്കാന്‍ വയ്ക്കാം. നെയ്യ് ചൂടാക്കി അതില്‍ അവില്‍ വറുക്കുക . നാലോ അഞ്ചോ മിനുട്ട് ചെറുതീയില്‍ ചൂടാക്കി എടുത്താല്‍ മതിയാകും (അവില്‍ വറുക്കുമ്പോള്‍ ഇളക്കി കൊടുതുകൊണ്ടിരുന്നില്ലെങ്കില്‍ അവില്‍ കരിഞ്ഞു പോകാൻ സാധ്യതയുണ്ട്) ഒരു വലിയ ഗ്ലാസ്‌ എടുക്കുക നമ്മുടെ മൈസൂര്‍ പഴവും പഞ്ചസാരയും ഇട്ട് ഒരു സ്പൂണ്‍ കൊണ്ട് നന്നായി അടിച്ചു മിക്സ് ചെയ്യുക. ആവശ്യത്തിന് ബൂസ്റ്റോ ഹോർലിക്‌സോ ഇട്ടു കൊടുക്കാം.

ഇനി അതിലേക്കു നമ്മുടെ തണുത്ത പാല്‍ അല്‍പ്പം ഒഴിക്കുക അതിനു മീതെ അവിലും നിലക്കടലയും വിതറുക അവിലും നിലക്കടലയും പാലും പഴവും പഞ്ചസാരയും ഒന്ന് നന്നായി മിക്സ് ചെയ്യുക, തുടര്‍ന്ന് വീണ്ടും പാല്‍ ഒഴിക്കുക, അവില്‍ വിതറുക, മീതെ അണ്ടി പരിപ്പും മുന്തിരിയും വിതറുക, ചെറി പഴവും ഐസ്ക്രീമും വേണമെങ്കില്‍ ചേര്‍ക്കാം. അവില്‍ മില്‍ക്ക് റെഡി.