Food

നോൺ വെജ് വിഭവങ്ങളിൽ നാരങ്ങ നീര് ചേർക്കുന്നത് എന്തിനാണ് ? അറിയാം..

റെസ്റ്റോറന്റുകളിൽ പോകുമ്പോൾ മീനും ചിക്കനും പോലുള്ള നോൺവെജ്ജ് വിഭവങ്ങൾ വാങ്ങുമ്പോൾ പ്ലേറ്റിൽ സവോളയ്‌ക്കൊപ്പം ഒരു കഷ്ണം നാരങ്ങയും തരാറുണ്ട്. നമ്മൾ അത് ഭക്ഷണത്തിന് മുകളിൽ പിഴിഞ്ഞു കഴിക്കാറുമുണ്ട്.

വീട്ടിൽ നിന്നായാലും നോൺ വെജ് വിഭവങ്ങൾ കഴിക്കുമ്പോൾ നമ്മൾ നാരങ്ങ നീര് ചേർക്കാറുണ്ട്. പലർക്കും ഇതിന്റെ ഗുണങ്ങൾ എന്താണെന്ന് അറിയാതെയാണ് നാരങ്ങ നീര് ചേർക്കാറുള്ളത്.

എന്തിനാണ് നോൺ വെജ് വിഭവങ്ങളിൽ നാരങ്ങ നീര് ചേർക്കുന്നത് എന്ന് നോക്കിയാലോ? നാരങ്ങ വിറ്റാമിൻ സി യുടെ കലവറയാണ്. ഇത് ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പ്രത്യേകിച്ച് നോൺ വെജ് വിഭവങ്ങളുടെ നാരങ്ങ നീര് കഴിക്കുന്നത് ഭക്ഷണം എളുപ്പം ദഹിക്കാൻ സഹായിക്കും.

മാത്രമല്ല സ്വാദ് കൂട്ടാനും നാരങ്ങ നീര് ചേർക്കുന്നത് നല്ലതാണ്. നിര്‍ജ്ജലീകരണം തടയാനും, ശരീരത്തിന് ഉണര്‍വ്വ് നല്‍കാനും നാരങ്ങയ്ക്ക് കഴിയും. അതുകൊണ്ട് തന്നെ നോണ്‍ വെജ് വിഭവങ്ങള്‍ കഴിക്കുബോള്‍ ഉണ്ടാകുന്ന ക്ഷീണം അകറ്റാനും ഇതുമൂലം കഴിയും.

നാരങ്ങാനീര് ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം വേഗത്തിലാക്കുകയും ചെയ്യുന്നു. കൂടാതെ നാരങ്ങാനീരിന്റെ അസിഡിറ്റി ആമാശയത്തിലെ ആസിഡിനെ സന്തുലിതമാക്കാനും ഭക്ഷണത്തോടൊപ്പം കഴിക്കുമ്പോൾ ദഹനക്കേട്, വയറു വീർക്കൽ എന്നിവ കുറയ്ക്കാനും സഹായിക്കുന്നു.