Food

ബീഫ് എന്നും ഒരുപോലെയല്ലേ തയ്യാറാക്കുന്നത്? ഇന്ന് അല്പം വ്യത്യസ്തമായ രീതിയിൽ ഒന്ന് തയ്യാറാക്കിയാലോ?

ബീഫ് എന്നും ഒരുപോലെയല്ലേ തയ്യാറാക്കുന്നത്? ഇന്ന് അല്പം വ്യത്യസ്തമായ രീതിയിൽ ഒന്ന് തയ്യാറാക്കിയാലോ? നല്ല ഉള്ളി ചതച്ചിട്ട ബീഫ് റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • ബീഫ് – 1കിലോ ചെറിയ ഉള്ളി ചതച്ചത്- 1കപ്പ്
  • വെളിച്ചെണ്ണ – 6 ടേബിൾ സ്പൂൺ
  • മുളക്‌പൊടി – 3 ടേബിൾ സ്പൂൺ
  • മല്ലിപ്പൊടി – 2 ടേബിൾ സ്പൂൺ
  • മഞ്ഞൾപൊടി – അര ടേബിൾ സ്പൂൺ
  • ഗരം മസാല – 1ടേബിൾ സ്പൂൺ
  • കരുമുളക്‌പൊടി – അര ടേബിൾ സ്പൂൺ
  • കടുക് – 1 അര ടേബിൾ സ്പൂൺ
  • വറ്റൽ മുളക് – 6 എണ്ണം
  • കറിവേപ്പില – 2 തണ്ട്
  • ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ബീഫ്, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, മഞ്ഞൾപ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. ശേഷം ഇവ കുക്കറിലിട്ട് ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക. ഇത് നന്നായി വെന്തശേഷം ഒരു പാനിൽ വെളിച്ചണ്ണ ഒഴിച്ച് അതിലേക്ക് കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ താളിക്കുക. ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ബീഫ് ചേർത്ത് നന്നായി ഇളക്കുക. ഇത് ഡ്രൈ ആയി വരുമ്പോൾ അൽപം എണ്ണ തൂവിയ ശേഷം സേർവ് ചെയ്യാം.