Districts

അഞ്ചാം ദിവസവും പരാജയമോ? : കാളിക്കാവില്‍ നരഭോജി കടുവയെ പിടിക്കാത്തതില്‍ നാട്ടുകാര്‍ക്ക് ആശങ്ക, ഇനിയും വൈകിയാല്‍ വന്‍ പ്രതിഷേധങ്ങള്‍ ഉയരും; പഞ്ചായത്ത് പ്രസിഡന്റ്

മലപ്പുറം കാളിക്കാവില്‍ കടുവയ്ക്കായുളള തിരച്ചില്‍ അഞ്ചാം ദിവസവും പരാജയത്തിലേക്ക്. ഇരുപത് പേരടങ്ങുന്ന മൂന്ന് ടീമുകളായി ആര്‍ആര്‍ടി സംഘം തിരച്ചില്‍ നടത്തുന്നത്. എന്നാല്‍ ഇത്രയും ദിവസമായി കടുവയെ പിടികൂടാന്‍ ആകാത്തതില്‍ പ്രദേശവാസികള്‍ക്ക് ആശങ്കയുണ്ടെന്ന് കാളിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് ഷിജിമോള്‍ മാധ്യമങ്ങളോട് പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് ഷിജിമോളുടെ പ്രതികരണം

”അഞ്ച് ദിവസമായി പുറത്തിറങ്ങാതെ കടുവയെ പിടിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാട്ടുകാര്‍. കടുവയെ പിടിക്കാത്തതില്‍ നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. വനംവകുപ്പ് സഥാപിച്ച ക്യാമറയില്‍ കഴിഞ്ഞ ദിവസം കടുവയെ കണ്ടിരുന്നു. അതിന് ശേഷം കടുവയെ കാണാന്‍ സാധിച്ചിട്ടില്ല. കടുവയുടെ കാല്‍പാദം വനം വകുപ്പ് കണ്ടെത്തിയിരുന്നെങ്കിലും കടുവയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അതില്‍ നാട്ടുകാര്‍ക്ക് വലിയ ആശങ്കയുണ്ട്. കടുവയുടെ കാല്‍പാദം കണ്ടിട്ടുണ്ടെന്ന് പറയുന്നത് തൊട്ടാടുത്തുളള സ്ഥലത്ത് നിന്നാണ്. ആളുകളെല്ലാം ഒരോ പ്രദേശത്ത് നിന്നും വിളിച്ചു കൊണ്ടിരിക്കുകയാണ്. ആളുകള്‍ക്ക് നല്ല പേടിയുണ്ട്. എന്തുകൊണ്ടാണ് ഇതില്‍ ഒരു തീരുമാനം എടുക്കാത്തത് എന്ന് ചോദിച്ച് ആളുകള്‍ വിളിക്കുന്നുണ്ട്. കാളിക്കാവ് എന്നൊരു പ്രദേശത്ത് ആളുകള്‍ക്ക് ജീവിക്കാന്‍ കവിയാത്ത അവസ്ഥയാണ്. ഇവിടെ വലിയ രീതിയിലുളള ജനകീയപ്രക്ഷോഭം ഉയര്‍ന്ന് വരുകയാണ്. ടാപ്പിങ് തൊഴിലാളികള്‍ക്ക് ഒന്നും ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ആളുകളുടെ ഉപജീവന മാര്‍ഗത്തെയാണ് ഇത് ബാധിക്കുന്നത്. പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും കടുവയെ പിടികൂടാന്‍ എന്ത് സഹായം ചെയ്യാനും തയ്യാറാണ്. കടുവയെ പിടിക്കണമെന്ന ലക്ഷ്യം തന്നെ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും. അതോടെ ജനങ്ങളുടെ ആശങ്കയും മാറും. ആദ്യം ഇവിടെ എങ്ങനാണോ ജീവിച്ചത് അത് പോലെ ഇനിയും ഇവര്‍ക്ക് ഇവിടെ ജീവിക്കാന്‍ കഴിയണം. കഴിഞ്ഞ ദിവസം നടന്ന സര്‍വകക്ഷി യോഗത്തിലും കടുവയെ മയക്കുവെടി വെയ്ക്കുന്നതിന് പകരം കൊല്ലണമെന്ന അഭിപ്രായമാണ് എല്ലാവരും ഉന്നയിച്ചത്. കടുവയെ പിടിക്കാന്‍ വൈകുന്നതില്‍ ആളുകളുടെ ആശങ്ക കൂടുന്നു. പലരുടെയും ദൈനദിനം ജീവിത്തതെയാണ് ഇത് ബാധിക്കുന്നത്. ഇനിയും വൈകിപ്പിക്കാതെ കടുവയെ പിടികൂടണമെന്നാണ് ജനങ്ങള്‍ക്ക് പറയാനുളളത്”.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 7 മണിയോടെയാണ് കളപ്പറമ്പില്‍ ഗഫൂര്‍ എന്ന ടാപ്പിങ് തൊഴിലാളിയെ കടുവ കൊന്നത്. എന്നാല്‍ വ്യാഴാഴ്ച തന്നെ അധികൃതര്‍ മലയിലെത്തി കടുവയെ പിടിക്കാനുളള ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ അഞ്ചാം ദിവസമായിട്ടും കടുവയെ പിടിക്കാത്തതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് നാട്ടുകാര്‍. ഇനിയും കടുവയെ പിടകൂടിയില്ലെങ്കില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്.

അതേസമയം ടാപ്പിങ് തൊഴിലാളി ഗഫൂറിനെ കടുവ കൊന്നതില്‍ വനംവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചതായും പരാതി. കടുവയുടെ സാന്നിധ്യം ഉണ്ടെന്നും കൂട് സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂര്‍ സൗത്ത് സൗത്ത് ഡിഎഫ്്ഒ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് രണ്ട് തവണ കത്തയിച്ചിട്ടും അവഗണിച്ചു. രണ്ട് തവണ കത്തയിച്ചിട്ടും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിയില്ലെന്നും പരാതിയുണ്ട്. അന്ന കൂട് സ്ഥാപിച്ച് കടുവയെ പിടികൂടിയിരുന്നെങ്കില്‍ ഒരു ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു.

Latest News