Ernakulam

തൃപ്പൂണിത്തുറയിൽ വീടിനു തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി; പൊള്ളലേറ്റ മകൻ ആശുപത്രിയില്‍

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ വീടിനു തീവെച്ച് ഗൃഹനാഥൻ ജീവനൊടുക്കി. പെരീക്കാട് സ്വദേശി പ്രകാശനാണ് (59) ആത്മഹത്യ ചെയ്തത്. സംഭവസമയം വീട്ടിലുണ്ടായിരുന്ന മകൻ കരുണിന് പൊള്ളലേറ്റു. ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. പൊള്ളലേറ്റ പ്ലസ്ടു വിദ്യാര്‍ഥിയായ കരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.

 

Latest News