Health

കുട്ടികളിലെ പ്രമേഹം എങ്ങനെ തിരിച്ചറിയാം? ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും – Diabetes in children

ഇന്ന് പ്രമേഹം ഒരു അസാധാരണ രോഗമല്ല. രക്തത്തിൽ പഞ്ചസാരയുടെ അളവ്​ ക്രമാതീതമായി വർധിക്കുന്ന അവസ്ഥയാണ്​ ​​​പ്രമേഹം അഥവാ ഡയബറ്റിസ്. മുതിർന്നവരെ ബാധിച്ചിരുന്ന ഈ രോഗാവസ്ഥ ഇപ്പോൾ കുട്ടികളിലും കാണാം. പ്രമേഹം രണ്ടു തരത്തിലാണ് ടൈപ്പ് 1, ടൈപ്പ് 2. കുട്ടികളിൽ ഭൂരിഭാഗവും കാണപ്പെടുന്നത് ടൈപ്പ് 1 പ്രമേഹമാണ്. മുതിർന്നവരിൽ കൂടുതലായി കണ്ടു വരുന്നത് ടൈപ്പ് 2 പ്രമേഹവും. കുട്ടികളിൽ പ്രമേഹ സാധ്യത ഉണ്ടോ എന്നതിനെ പറ്റി ഇന്നും ആർക്കും വലിയ ധാരണയില്ല എന്നതാണ് സത്യം. എന്നാൽ വൈകിയുള്ള പല തിരിച്ചറിവും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴിവെക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതിയും, ജീവിത സാഹചര്യവും, അമിതമായ മധുര പാനീയങ്ങളുടെ ഉപയോഗവും ദിനം പ്രതി ആരോഗ്യത്തിന് നിരവധി വെല്ലുവിളികളാണ് ഉയർത്തുന്നത്.

കുട്ടികളിൽ കാണപ്പെടുന്ന ടൈപ്പ് 1 പ്രമേഹം ദിവസത്തിൽ പല തവണ ഇൻസുലിൻ കുത്തിവയ്പു ആവശ്യമായ രോഗമാണ്. ആവശ്യത്തിന് ഇന്‍സുലിന്‍ ശരീരത്തില്‍ ഇല്ലാത്തതിന്റെ ഫലമായി ശരീരത്തിലെ ഊര്‍ജ്ജത്തിന് ആവശ്യമായ കൊഴുപ്പ് ഇല്ലാതാവുകയും തുടർന്ന് ശരീരത്തിലെ പല അവയവങ്ങളുടെയും പ്രവർത്തനത്തെ തന്നെ ബാധിച്ചേക്കാം. അതിനാൽ കുട്ടികളിലെയും മുതിർന്നവരിലേയും പ്രമേഹം ഒരിക്കലും നിസ്സാരമാക്കി കണക്കാകരുത്. അതിനാൽ കുട്ടികളിലെ പ്രമേഹത്തെ കുറിച്ചുള്ള പൂർണമായ ധാരണ മാതാപിതാക്കൾക്കും കുട്ടികളെ പരിചരിക്കുന്ന ഓരോരുത്തർക്കും ആവശ്യമാണ്.

ലക്ഷണങ്ങൾ

ഇന്നത്തെ ജീവിത ശൈലിയുടെ അടിസ്ഥാനത്തിൽ കുട്ടികളിൽ ടൈപ്പ് 1 പ്രമേഹം മാത്രമല്ല മുതിർന്നവരുടെ അസുഖം എന്ന് കരുതപ്പെട്ടിരുന്ന ടൈപ്പ് 2 പ്രമേഹവും കുട്ടികൾക്കിടയിൽ വർധിച്ചുവരുന്നു. പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ഭക്ഷണരീതിയും അമിതമായ ജങ്ക് ഫുഡിന്റെ ഉപയോഗവുമാണ് ടൈപ്പ് 2 പ്രമേഹം വർധിക്കുന്നതിനുള്ള പ്രധാന കാരണം. ടൈപ്പ് 1 പ്രമേഹത്തെ കൃത്യമായി നിയന്ത്രിച്ചു മുന്നോട്ടുപോകണം.

  • ഇടയ്ക്കിടെ മൂത്രം പോകുക
  • ക്രമാതീതമായി തൂക്കം കുറയുക
  • അമിതമായ വിശപ്പ്, ദാഹം
  • ക്ഷീണം
  • അടിക്കടിയുള്ള അണുബാധ
  • ബോധക്ഷയം
  • ശ്വാസോച്ഛ്വാസം വർധിക്കുക

പ്രാരംഭത്തിൽ തന്നെ രോഗം തിരിച്ചറിയുക എന്നതിലാണ് കാര്യം. രോഗം അറിയാൻ വൈകുംന്തോറും കൂടുതൽ ഗുരുതരമായ ഡയബറ്റിക് കീറ്റോ അസിഡോസിസ് എന്ന രോഗാവസ്ഥയിൽ എത്തിച്ചേരുകയും ചെയ്യുന്നു.

കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍, പഞ്ചസാര അമിതമായി അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക, വ്യായാമം ശീലമാക്കുക, കുട്ടികളുടെ ഉറക്കത്തിന്‍റെ കാര്യത്തിലും മാതാപിതാക്കള്‍ ശ്രദ്ധിക്കുക, കുട്ടികളുടെ ഉയരത്തിനും പ്രായത്തിനും അനുസരിച്ച ശരീരഭാരം നിലനിര്‍ത്തുക. ഇവയെല്ലാം പ്രമേഹ രോഗ നിയന്ത്രണത്തിന് ഇൻസുലിനോടൊപ്പം തന്നെ പ്രാധാന്യം അർഹിക്കുന്നതാണ്. കൃത്യമായ ചികിത്സ, ഭക്ഷണം, വ്യായാമം എന്നിവ ശ്രദ്ധിച്ച് കുട്ടികളിലെ പ്രമേഹം പരിഹരിക്കാം.

STORY HIGHLIGHT: Diabetes in children