ചക്കക്കുരു – 25 എണ്ണം
പച്ചമാങ്ങ – 1
തേങ്ങ ചിരകിയത് – 1 cup
മുളക് പൊടി – ¼ tsp
മഞ്ഞൾ പൊടി – ½ +¼ tsp
ജീരകം – ഒരു നുള്ള്
വെളുത്തുള്ളി – 2
പച്ചമുളക് നെടുകെ കീറിയത് – 3-4 എണ്ണം
ചെറിയ ഉള്ളി – 10 എണ്ണം
വറ്റൽ മുളക് – 2
കടുക് – ¾ tsp
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 2 tbsp
കറിവേപ്പില
ഉണ്ടാക്കുന്ന വിധം
ചക്കക്കുരു തൊലി കളഞ്ഞു,നീളത്തിൽ 4 ആയി മുറിച്ചു നന്നായി കഴുകിയെടുക്കുക.
മാങ്ങ ഇടത്തരം കഷണങ്ങളായി മുറിച്ചെടുക്കുക.
തേങ്ങ,½ tsp മഞ്ഞൾ പൊടി,ജീരകം,വെളുത്തുള്ളി,4 ചെറിയ ഉള്ളി എന്നിവ വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക.
ഒരു കുക്കറിൽ കഴുകി വച്ചിരിക്കുന്ന ചക്കക്കുരു,പച്ചമാങ്ങ,പച്ചമുളക്,¼ tsp മഞ്ഞൾ പൊടി,മുളക് പൊടി,ഉപ്പ്, ഇവ മുങ്ങി കിടക്കാൻ ആവശ്യത്തിന് വെള്ളം എന്നിവ ഒഴിച്ച് 4 വിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക.
ശേഷം കുക്കർ തുറന്നു കഷ്ണങ്ങൾ,ഒരു തവി ഉപയോഗിച്ച് ചെറുതായി ഉടയ്ക്കുക.
അരച്ച് വച്ചിരിക്കുന്ന തേങ്ങ കുക്കെറിലേക് ഒഴിക്കുക.
ഗ്രേവിക്ക് ആവശ്യമായ വെള്ളം ഒഴിച്ച്,തേങ്ങയുടെ പച്ച ടേസ്റ്റ് മാറുന്നത് വരെ തിളപ്പിക്കുക.
ഈ സമയം ഉപ്പ് ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കണം.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച്,ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക.
കടുക് പൊട്ടി കഴിയുമ്പോൾ വറ്റൽ മുളക്, ചെറിയ ഉള്ളി,കറിവേപ്പില എന്നിവ ചേർത്ത്,ഉള്ളി ബ്രൗൺ നിറം ആകുന്നതു വരെ വഴറ്റുക.ശേഷം കറിയിലേക് ചേർക്കുക.
















