റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുളളിൽ കുടുങ്ങിയ 4 കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. ഉദയ് , ചാരുമതി, കരിഷ്മ , മാനസ്വി എന്നിവരാണ് മരിച്ചത്. ആന്ധ്രപ്രദേശിലെ വിജയനഗരത്തിലാണ് ദാരുണമായ സംഭവം. വീട്ടുമുറ്റത്ത് നിന്ന് കളിച്ചു കൊണ്ടിരിക്കെയാണ് കുട്ടികൾ റോഡരികിൽ നിർത്തിയിട്ട കാർ കണ്ടത്. തുടർന്ന് കുട്ടികൾ കാറിൽ കയറുകയായിരുന്നു.
ഏറെ നേരമായിട്ടും കുട്ടികളെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ തിരച്ചിലിലാണ് കാറിനുളളിൽ നിന്നും കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികൾ കാറിനുള്ളിൽ കയറിയപ്പോൾ അബദ്ധത്തിൽ ലോക്കായത്തോടെ കുട്ടികൾ ശ്വാസം മുട്ടി മരിക്കുകയായിരുന്നു.
STORY HIGHLIGHT: Four children suffocate inside locked car