വിഴിഞ്ഞത്ത് ആദ്യമായി എത്തിയ അദ്ദേഹം തിരുവനന്തപുരത്ത് തീരദേശ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളുടെയും, നടന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിന്റെയും പുരോഗതി അവലോകനം ചെയ്തു. കോസ്റ്റ് ഗാർഡ് കമാൻഡർ (കേരളം & മാഹി) ഡിഐജി ആശിഷ് മെഹ്രോത്രയും
വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ കമാൻഡന്റ് ജി.ശ്രീകുമാറും നിലവിലുള്ള ഭൂമി ഏറ്റെടുക്കൽ കേസുകളെക്കുറിച്ചും എത്രയും വേഗം കമ്മീഷൻ ചെയ്യുന്ന കോസ്റ്റ് ഗാർഡ് ജെട്ടിയുടെ നിർമ്മാണത്തെക്കുറിച്ചും ഫ്ലാഗ് ഓഫീസറെ ധരിപ്പിച്ചു.
കോസ്റ്റ് ഗാർഡ് ടീം തിരുവനന്തപുരത്ത് നടത്തിയ പരിശ്രമങ്ങളിലും കഠിനാധ്വാനത്തിലും ഐജി സംതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡിന് പൂർണ്ണഹൃദയത്തോടെ പിന്തുണ നൽകിയതിന് കേരളത്തിലെ കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ഫ്ലാഗ് ഓഫീസറോടൊപ്പം ഭാര്യയും തത്രക്ഷിക വെസ്റ്റേൺ റീജിയൺ പ്രസിഡന്റുമായ ശ്രീമതി അഞ്ജു ശർമ്മയും ഉണ്ടായിരുന്നു, വിഴിഞ്ഞത്ത് കോസ്റ്റ് ഗാർഡ് വൈവ്സ് വെൽഫെയർ അസോസിയേഷൻ അംഗങ്ങളുമായി അവർ സംവദിച്ചു.
CONTENT HIGH LIGHTS; Coast Guard Region (West) Commander Inspector General Bhisham Sharma arrives in the capital