പഴുത്ത പഴം ഉണ്ടോ. പഴം പഴുത്താൽ വീട്ടിലെ സ്ഥിരം പലഹാരങ്ങൾ ആയിരിക്കും പഴം പൊരി, കൊഴുക്കട്ട ഒക്കെ എന്നാൽ സ്ഥിരം വിഭവങ്ങൾ ഒന്ന് മാറ്റിപ്പിടിച്ചാലോ. സൂപ്പർ സ്റ്റാർ ലാലേട്ടന്റെ ഇഷ്ടവിഭവമായ വിദേശി ടച്ചുള്ള കിടിൻ ഡെസേർട്ട് തയ്യാറാക്കിയാലോ.
ചേരുവകൾ
- പഴം- 1
- ബ്രൗൺഷുഗർ- 1/2 കപ്പ്
- നെയ്യ്- 1 ടേബിൾസ്പൂൺ
- ഐസ്ക്രീം- ആവശ്യത്തിന്
- തേങ്ങ ചിരകിയത്- 1 പിടി
- റം
തയ്യാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കി നെയ്യ് ചേർക്കുക. ശേഷം ഇതിലേയ്ക്ക് നന്നായി പഴുത്ത പഴം നീളത്തിൽ അരിഞ്ഞതു ചേർക്കാം. ഇതൊരു ഗോൾഡൻ ബ്രൗൺനിറമാകുന്നതു വരെ വേവിക്കാം. ഇതിലേയ്ക്ക് അര കപ്പ് ബ്രൗൺഷുഗർ ചേർത്ത് അലിയിക്കാം.പഞ്ചസാര അലിഞ്ഞു വരുമ്പോൾ ഒരു പിടി തേങ്ങ ചിരകിയതും അൽപം റമ്മും ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം പഴം മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റി ഒരു സ്കൂപ്പ് ഐസ്ക്രീം ചേർത്ത് തേൻ കൂടെ മുകളിൽ ഒഴിച്ച് കഴിക്കാം.
STORY HIGHLIGHT: Banana Flambe