എറണാകുളം തിരുവാങ്കുളത്ത് 3 വയസുകാരിയെ കാണാനില്ലെന്നു പരാതി. മറ്റക്കുഴി സ്വദേശിയായ കുട്ടിയെയാണ് കാണാതായത്. തിരുവാങ്കുളത്തു നിന്നു ആലുവ ഭാഗത്തേക്ക് അമ്മയ്ക്കൊപ്പം ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് കുട്ടിയെ കാണാതായത്.
കല്യാണി എന്നാണ് കുട്ടിയുടെ പേര്. ഇന്ന് വൈകീട്ടോടെയാണ് കാണാതായത്. കുട്ടി അങ്കണവാടിയിൽ പോയിരുന്നു. ഇതിനു ശേഷം അമ്മയ്ക്കൊപ്പം വരികയായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9744342106 എന്ന നമ്പറിൽ അറിയിക്കണം.
യാത്രക്കിടെ ബസിൽ നിന്നു കുട്ടിയെ കാണാതായി എന്നാണ് നിഗമനം. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ഉൾപ്പെടെയുള്ളവ പൊലീസ് പരിശോധിക്കുന്നു. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.
STORY HIGHLIGHTS : 3-year-old-girl-missing-in-kochi