പല തരത്തിലുള്ള ബജ്ജി മലയാളികൾക്ക് സുപരിചിതമാണ്. അതിൽ മുട്ട ബജ്ജി ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. തയ്യാറാക്കി നൽകിയാലോ വളരെ എളുപ്പത്തിൽ ഒരു രുചികരമായ മുട്ട ബജ്ജി.
ചേരുവകൾ
- പുഴുങ്ങിയ മുട്ട – രണ്ടായി മുറിച്ചത്
- കടലമാവ് -1 കപ്പ്
- മുളകുപൊടി – ഒരു ടീ സ്പൂണ്‍
- ബേക്കിങ് സോഡ – ഒരു നുള്ള്
- കായം – ഒരു നുള്ള്
- വെളിച്ചെണ്ണ – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറെടുക്കുന്ന വിധം
ഒരു പാത്രത്തില്‍ കടലമാവ്, മുളകുപൊടി, ബേക്കിങ് സോഡ, ഉപ്പ്, കായം, എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കുക. ശേഷം പുഴുങ്ങി മുറിച്ചുവച്ചിരിക്കുന്ന മുട്ട ഒരോ കഷ്ണമായി ഈ മാവില്‍ മുക്കിയെടുത്ത് എണ്ണയില്‍ വറുത്തെടുക്കുക. മുട്ട ബജി തയ്യാർ.
STORY HIGHLIGHT: egg baji