രുചികരമായ കാരറ്റ് കേക്ക് വളരെ എളുപ്പത്തിൽ കുക്കറിൽ തയ്യാറാക്കിയെടുത്താലോ? എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയാറാക്കുന്ന വിധം
മൈദയിൽ ബേക്കിങ് സോഡയും ബേക്കിങ് പൗഡറും ചേർത്ത് അരിച്ചെടുക്കുക. അണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും കുറച്ചു മൈദയിൽ ഇളക്കിയെടുത്തു മാറ്റിവയ്ക്കുക. മുട്ടയും പൊടിച്ച പഞ്ചസാരയും കാരറ്റ് ചിരകിയതും ചേർത്തു മിക്സി യിൽ നല്ലതുപോലെ അടിച്ചെടുക്കണം. മിശ്രിതം പകർത്തിയെടുത്തതിനുശേഷം എണ്ണയും മൈദയും ചേർത്തു നന്നായി ഇളക്കിയോജിപ്പിക്കുക. കൂടെ വനില എസെന്‍സും
അണ്ടിപ്പരിപ്പും, മുന്തിരിയും ചേർത്തിളക്കണം. തയാറാക്കിയ കേക്ക് മിശ്രിതം കേക്ക് ടിന്നിലോ സ്റ്റീൽ ലഞ്ച് ബോക്സിലോ മുക്കാൽ ഭാഗത്തോളം നിറയ്ക്കുക. ശേഷം പാത്രം മൂന്നു നാലു തവണ തറയിൽ തട്ടി ഉള്ളിലുള്ള വായു കുമിളകൾ നീക്കം ചെയ്യണം.
കേക്ക് ബേക്ക് ചെയ്യാനായി കുക്കർ സ്റ്റൗവിൽ വച്ചശേഷം കുറച്ച് ഉപ്പു പൊടി നിരത്തുക. മുകളിൽ പരന്ന ചെറിയ പാത്ര മോ കിച്ചണിൽ ഉപയോഗിക്കുന്ന വളയമോ വച്ചു കൊടുക്കാം. ശേഷം കുക്കറിലെ വാഷറും വിസിലും മാറ്റിയശേഷം അടച്ചു പത്തു മിനിറ്റ് നന്നായി ചൂടാക്കുക. ഇനി കുക്കർ തുറന്നു മിശ്രിതം നിറച്ച പാത്രം വച്ചു കുക്കർ അടയ്ക്കുക. മീഡിയം തീയിൽ വച്ചു 40–45 മിനിറ്റ് കൊണ്ടു തയാറാക്കാം.