World

ഇന്ത്യയിൽ നിന്നുള്ള മാമ്പഴ കയറ്റുമതി നിരസിച്ച് അമേരിക്ക

ഇന്ത്യയിൽ നിന്നുള്ള 15 ഷിപ്പ്മെന്റ് മാമ്പഴ കയറ്റുമതി നിരസിച്ച് യുഎസ്. കയറ്റുമതിക്കാർക്ക് അഞ്ച് ലക്ഷം ഡോളർ (₹4.2 കോടി) നഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്. കൃത്യമായ രേഖകൾ സമർപ്പിക്കാത്തതിനാലാണ് മാമ്പഴം നിരസിച്ചതെന്നാണ് സൂചന. ലോസ് ഏഞ്ചൽസ്, സാൻ ഫ്രാൻസിസ്‌കോ, അറ്റ്ലാന്റ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങൾ കുടുങ്ങിക്കിടക്കുന്നത്. ഡോക്യുമെന്റേഷൻ ക്രമക്കേടുകളെ തുടർന്നാണ് നിരസിച്ചത്. മാമ്പഴം തിരിച്ചുകൊണ്ടു പോകുകയോ നശിപ്പിക്കുകയോ ചെയ്യാനാണ് കയറ്റുമതി ഏജൻസിയോട് യുഎസ് അധികൃതരുടെ നിർദേശം.