മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു.
ഇരുപത് പേരടങ്ങുന്ന മൂന്നു സംഘങ്ങളായാണ് അവിടെ തെരച്ചിൽ നടക്കുന്നത്. നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ, സീനിയർ വെറ്റിനറി ഓഫീസർ ഡോ.അരുൺ സക്കറിയ എന്നിവരാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
അഞ്ച് ലൈവ് സ്ട്രീമിങ് ക്യാമറ കൂടി പ്രദേശത്ത് സ്ഥാപിച്ചു. 50 നിരീക്ഷണ ക്യാമറകൾ നേരത്തേ സ്ഥാപിച്ചിരുന്നു. മൂന്നു കൂടുകളും ഒരുക്കിയിട്ടുണ്ട്. തെർമൽ ഡ്രോൺ നിരീക്ഷണവും നടത്തുന്നുണ്ട്.