Kerala

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഉമ്മറിന്റെ പോസ്റ്റുമോർട്ടം ഇന്ന്

പാലക്കാട് എടത്തനാട്ടുകരയിൽ കാട്ടന ചവിട്ടി കൊന്ന ഉമ്മറിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. ഇന്നലെയാണ് ടാപ്പിങ് തൊഴിലാളിയായ ഉമ്മറിനെ കാട്ടാന കൊന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചാണ് പോസ്റ്റുമോർട്ടം നടക്കുക.

അതിരാവിലെ ജോലിക്കായി പോയതായിരുന്നു ഉമ്മർ. തിരിച്ച് വരാതായതോടെ വീട്ടുകാർ ഫോണിൽ വിളിച്ചു. എന്നാൽ കിട്ടിയിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഉമ്മറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മുഖത്തും തലയിലും മുറിവുണ്ടായിരുന്നു. രാത്രി ഒൻപതരയോടെയാണ് മൃതദേഹം ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഉമ്മറിൻ്റെ കുടുംബത്തിന് നഷ്ട്ടപരിഹാര തുകയുടെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപ ഇന്ന് കൈമാറും.

Latest News